Don't Miss!
- Finance
നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ
- News
Akshaya AK 585 Result: നിങ്ങളാണോ 70 ലക്ഷത്തിന്റെ ആ ഭാഗ്യവാന്, അക്ഷയ ലോട്ടറി ഫലം പുറത്ത്
- Sports
2000ലെ ജൂനിയര്‍ ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
നീരാളിക്ക് പിന്നാലെ ഡ്രാമയും സ്വന്തമാക്കി സൂര്യ ടിവി; സംപ്രേക്ഷണാവകാശം നേടിയത് വന്‍തുകയ്ക്ക്
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. ലോഹം എന്ന ചിത്രത്തിന് ശേഷം വളരെ അവിചാരിതമായിട്ടാണ് ഈ മാസ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. രഞ്ജിത്തിന്റെ രചനയില്‍ ഒരുപിടി മാസ് കഥാപാത്രങ്ങളെ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടിയിട്ടുണ്ട്. ലോഹം പോലെ മോഹന്‍ലാല്‍ ആരാധകര്‍ക്കായി മീശ പിരിക്കുന്ന ഒരു മാസ് ചിത്രമല്ല ഡ്രാമ എന്നാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ നല്കുന്ന സൂചന.
ബുധനാഴ്ച ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വരുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റ് പോയിരിക്കുകയാണ്. 6.25 കോടി രൂപക്ക് ഡ്രാമയുടെ സംപ്രേക്ഷണാവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ അജോയ്് വര്‍മ്മ ചിത്രം നീരാളിയുടെ അവകാശം സ്വന്തമാക്കിയതും സൂര്യ ടിവിയാണ്. ഓണത്തിന് നീരാളി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. ഓണത്തിന് ശേഷം സെപ്തംബറിലാണ് ഡ്രാമയുടെ റിലീസ്.

Recommended Video

നിരഞ്ജ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതുവിന്റെ രചനയില്‍ ബിലാത്തിക്കഥ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു രഞ്ജിത്. ലണ്ടന്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു അതിഥി വേഷവും ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിനായി 15 ദിവസം നല്‍കിയെങ്കിലും പിന്നീട് 45 ദിവസം ചിത്രത്തിനായി മോഹന്‍ലാല്‍ നല്കി. പിന്നീട് സാങ്കേതികമായ കാരണങ്ങളാല്‍ ബിലാത്തിക്കഥ ഉപേക്ഷിക്കുകയും മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഡ്രാമ എന്ന പുതിയ തിരക്കഥ ഒരുക്കുകയായിരുന്നു. അരുന്ധതി നാഗ്, ആശ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജോണി ആന്റണി, ശ്യാമ പ്രസാദ്, ദിലീഷ് പോത്തന് എന്നീ സംവിധായകരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
-
ഐ ലവ് യു മോളൂ, ഉമ്മ ഉമ്മ ഉമ്മ...; ഉമ്മ ചോദിച്ച് വരുന്ന അമ്മാവനെക്കൊണ്ട് പെട്ടു; തുറന്നടിച്ച് നമിത
-
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
-
എവിടെ ആയിരുന്നു ഈ സുന്ദരി; ഹണി റോസ് ഇനി ഞങ്ങളുടെ സ്വന്തമെന്ന് തെലുങ്ക് ആരാധകർ; വൻ സ്വീകാര്യത