»   » മമ്മൂട്ടിയുടെ ഭാര്യാകാന്‍ ദുബയില്‍ നിന്നും നൈല ഉഷ

മമ്മൂട്ടിയുടെ ഭാര്യാകാന്‍ ദുബയില്‍ നിന്നും നൈല ഉഷ

Posted By: Super
Subscribe to Filmibeat Malayalam
Mammootty and Naina USha
സലിം അഹമ്മദിന്റെ മമ്മൂട്ടിച്ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ നായികയായെത്തുന്നത് ദുബയില്‍ നിന്നുള്ള റേഡിയോ ജോക്കി. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കാനായി പുതുമുഖത്തെ തേടിയുള്ള അന്വേഷണമാണ് നൈല ഉഷയെന്ന റേഡിയോ ജോക്കിയിലെത്തിയത്. മമ്മൂട്ടിയ്ക്കും ദേശീയ പുരസ്‌കാര ജേതാവയ സലിം അഹമ്മദിനുമൊപ്പം ഏതൊരു പുതുമുഖ താരവും സ്വപ്‌നം കാണുന്ന തുടക്കം തന്നെയാണ് നൈലയ്ക്ക് ലഭിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ഒരു പലചരക്കുകകടക്കാരന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പരസ്പരം പൊരുത്തപ്പെടാനാകാത്ത ഭാര്യഭര്‍ത്താക്കന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള മമ്മൂട്ടിയുടെ സംസാരം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുതന്നെയാണ് സലീം അഹമ്മദ് കുഞ്ഞനന്തന്റെ കടയുടെ കഥയും കണ്ടെത്തിയത്.

ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം നടത്തുന്നതെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. നടന്‍ സലിം കുമാറും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെക്കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അലന്‍സ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി ഒട്ടേറെചിത്രങ്ങളില്‍ പ്രാദേശിക ഭാഷയിലുള്ള സംസാരശൈലിയുമായി മമ്മൂട്ടി കയ്യടിനേടിയിട്ടുണ്ട്. സിനിമയില്‍ അത്രയധികം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത കണ്ണൂര്‍ ശൈലിയും കുഞ്ഞനന്തന്റെ കടയിലൂടെ മമ്മൂട്ടി സൂപ്പര്‍ഹിറ്റാക്കുമെന്നു കരുതാം. മമ്മൂട്ടി സാധാരണക്കാരില്‍ സാധാരണക്കാരനായ കഥാപാത്രമായി മാറിയപ്പോഴെല്ലാം അത് ഹിറ്റുകളായി മാറിയിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ സലിം അഹമ്മദ് കൂടിയാണെന്നകാര്യം കുഞ്ഞനന്തന്റെ കടയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നു.

English summary
Nyla Usha a popular RJ from Dubai will soon make her debut with Super Star Mammootty. The Couple will be seen in National Award winning director Slim Ahamed's next movie Kunjanandante Kada.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam