മലയാള സിനിമയില്‍ അഭിനയിക്കണം എന്നത് സ്വപ്‌നമാണ്: തൃഷ
തമിഴിലും തെലുങ്കിലും ഒരേ സമയം സൂപ്പര്‍ നായികയായി ഉയര്‍ന്ന നടിയാണ് തൃഷ. പന്ത്രണ്ട് വര്‍ഷം പിന്നിട്ട അഭിനയ ജീവിതത്തിനൊടുവില്‍ നടി ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. വരുണ്‍ മനിയനുമായിട്ടുള്ള വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് തൃഷ പറഞ്ഞിട്ടുണ്ട്. കൈ നിറയെ ഇപ്പോഴും ചിത്രങ്ങളാണ് നടിയ്ക്ക്.
കന്നടയില്‍ അടുത്തിടെ ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തൃഷ അവിടെയെും സാന്നിധ്യം അറിയിച്ചു. ഇനി തെന്നിന്ത്യയില്‍ മലയാള സിനിമ മാത്രമാണ് ബാക്കി. മലയാള സിനിമയില്‍ അഭിനയിക്കണം എന്നത് തന്റെ സ്വപ്‌നമാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തൃഷ പറഞ്ഞു.

ഒരു മലയാള സിനിമയിലെങ്കിലും അഭിനയിക്കാനാണത്രെ താരത്തിന്റെ ആഗ്രഹം. ഇവിടെയുള്ള സിനിമകള്‍ക്കാണ് കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിയ്ക്കുന്നതെന്നും മലയാള സിനിമകളുടെ തിരക്കഥ ഗംഭീരമാണെന്നും തൃഷ പറയുന്നു.
ഇവിടെ ഞാന്‍ പല തിരക്കഥകളും കേള്‍ക്കുമ്പോള്‍, അവര്‍ പറയാറുണ്ട് ഇത് മലയാള സിനിമയുടെ റീമേക്കാണ് എന്ന്. ഹിന്ദിയിലേക്ക് എത്ര മലയാള സിനിമ റീമേക്ക് ചെയ്തിരിക്കുന്നു. ഇതുവരെ ഒരു മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. ഒരവസരം വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കു- തൃഷ പറഞ്ഞു


Click it and Unblock the Notifications