For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  By Lakshmi
  |

  എല്ലാ ഭാഷാചിത്രങ്ങളിലും മഴയില്‍ നനഞ്ഞുകുതിര്‍ന്ന് നായികയും നായകനും ആടിപ്പാടുന്ന, അല്ലെങ്കില്‍ നായിക മഴനനഞ്ഞു വരുന്ന രംഗങ്ങള്‍ പതിവായിരുന്നൊരു കാലമുണ്ടായിരുന്നു. പ്രണയഗാനങ്ങളോ, നായകനെ ആകര്‍ഷിക്കാനുള്ള നായികയുടെ ശ്രമത്തിന് മേമ്പൊടിയായിച്ചേര്‍ക്കുന്ന ഗാനങ്ങളോ, രംഗങ്ങളോ ആണ് എക്കാലത്തും മഴയുടെ അകമ്പടിയോടെ വരാറുള്ളത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ വലിയ നിര്‍ബ്ബന്ധങ്ങളില്ലാത്ത നായികമാരുടെ ചിത്രത്തില്‍ ഒരു മഴ നനയല്‍ സീന്‍ മിക്കപ്പോഴും പതിവാണ്. ഇത്തരം ഗാനങ്ങള്‍ ഏറിയ കൂറും, ഐറ്റം സോങ്ങുകളുടെ സ്വഭാവമുള്ളവയായിരിക്കും.

  എന്തായാലും ഇന്നത്തെക്കാലത്തും മഴ നനവ് നല്‍കുന്ന സെക്‌സി ലുക്കിനോടുള്ള താല്‍പര്യത്തില്‍ നിന്നും സിനിമയിലും പ്രേക്ഷകരും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ പുത്തന്‍ ചിത്രങ്ങളിലും പലതിലും നായികയുടെ നനഞ്ഞ സീനുകള്‍ കാണുന്നുണ്ട്. പഴയ തലമുറ നായികമാര്‍ സാരിയും ചുരിദാറുമിട്ട് മഴനനഞ്ഞപ്പോള്‍ പുതുനായികമാര്‍ ടുപീസിലും വെസ്റ്റേണ്‍ ഡ്രസ്സിലും മഴനനഞ്ഞ് സെക്‌സിയായി മാറുന്നു. ഇതാ ചില മഴ-പാട്ട്-മാദകത്വം ചേരുവയില്‍ വന്ന രംഗങ്ങളില്‍ അഭിനയിച്ച താരങ്ങള്‍.

   കത്രീന കെയ്ഫ്

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെയും ഐറ്റം നമ്പറുകളുടെയുമൊന്നും കാര്യത്തില്‍ പ്രത്യേകിച്ച് പിടിവാശികളൊന്നുമില്ലാത്ത താരമാണ് കത്രീന കെയ്ഫ്. കത്രീന അഭിനയിച്ചിട്ടുള്ള മഴപ്പാട്ടുകളില്‍ ഏറ്റവും ഹോട്ടായ ഒന്നിലെ സീനാണിത്.

  കരീന കപൂര്‍

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  കഥയ്ക്കും കഥാപാത്രത്തിനും ആവശ്യമെങ്കില്‍ അഭിനയത്തിന്റെയും വസ്ത്രധാരണത്തിന്റെയുമെല്ലാം കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് കരീന കപൂര്‍. ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ ഓറഞ്ച് സാരിയില്‍ നനഞ്ഞുള്ള കരീനയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് ടെന്‍ഷന്‍ കൂട്ടുന്ന ഒന്നായിരുന്നു.

  പ്രിയങ്ക ചോപ്ര

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  പുത്തന്‍ നായികമാരിലെ ബോള്‍ഡ് താരം തന്നെയാണ് പ്രിയങ്ക ചോപ്രയും. എക്‌സോടിക് എന്ന ആല്‍ബത്തിന് വേണ്ടി നൂഡ് കളറിലുള്ള ബിക്കിനി ധരിച്ച് വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന പ്രിയങ്കയുടെ പ്രകടനത്തെ സെക്‌സി എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍.

  അനുഷ്‌ക ശര്‍മ്മ

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  മട്രു കി ബിജ്‌ലീ കാ മണ്ടോല എന്ന ചിത്രത്തിന് വേണ്ടിയാണ് ഷോട്‌സും സുതാര്യമായ ടോപ്പുമണിഞ്ഞ് അനുഷ്‌ക വെള്ളത്തിലിറങ്ങിയത്. അനുഷ്‌കയുടെ ഈ സീന്‍ അല്‍പം ചൂടന്‍ തന്നെ.

  സണ്ണി ലിയോണ്‍

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  സണ്ണി ലിയോണ്‍ എന്ന പേരുതന്നെ പുരുഷന്മാര്‍ക്ക് നെഞ്ചിടിപ്പേറ്റാന്‍പോന്നതാണ്. ഇതുവരെ ഇറങ്ങിയ പലചിത്രങ്ങളിലും സണ്ണി സ്വതേ സെക്‌സിയായ ശരീരം നനച്ച് കൂടുതല്‍ സെക്‌സിയായി വന്നിട്ടുണ്ട്.

  സോനാക്ഷി സിന്‍ഹ

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  മഴനനഞ്ഞ ബിക്കിനി സ്‌റ്റൈലില്‍ നിന്നും വീണ്ടും സാരി സ്‌റ്റൈലിലേയ്ക്ക് മാറിയിരിക്കുകയാണ് സോനാക്ഷി സിന്‍ഹ. ആര്‍ രാജ്കുമാര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷി സാരി-മഴ കോമ്പിനേഷനില്‍ ഒരു ചൂടന്‍ ഗാനരംഗത്ത് എത്തിയിരിക്കുന്നത്.

  ബിപാഷ

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ബോളിവുഡിന്റെ ഹോട്ട് നായികയാണ് ബിപാഷ ബസു. പല ചിത്രങ്ങളിലും ബിക്കിനി-ബീച്ച് രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് ബിപാഷ. വടിവൊത്ത ശരീരംതന്നെയാണ് ബിപാഷയുടെ ഏറ്റവും വലിയ കൈമുതല്‍.

  വീണ മാലിക്

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ബോളിവുഡിലെ മറ്റൊരു ഹോട്ട് താരമാണ് വീണ മാലിക്. ബിക്കിനിയില്‍ നനഞ്ഞ് കുതിര്‍ന്ന് കൂടുതല്‍ ഹോട്ട് ലുക്കുമായി വീണയും എത്തിയിട്ടുണ്ട് ചില ചിത്രങ്ങളില്‍.

  ജിയ ഖാന്‍

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ജിയ അഭിനയിച്ച ഒരു മഴരംഗം പ്രേക്ഷകരുടെ മനസില്‍ നിന്നും മാഞ്ഞിട്ടുണ്ടാകില്ല. ബ്ച്ചന്‍ നായകനായ നിശബ്ദിലായിരുന്നു ജിയയുടെ സെക്‌സി ലുക്ക്.

  അനുഷ്‌ക ഷെട്ടി

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ഗ്ലാമറും അഭിനയത്തികവും ഒത്തുചേര്‍ന്ന അനുഷ്‌ക ഷെട്ടിയും നനഞ്ഞ് കുതിര്‍ന്ന് ഹോട്ടായി വന്നിട്ടുണ്ട് ചില ചിത്രങ്ങളില്‍.

   മല്ലിക ഷെരാവത്ത്

  നനവ് നല്‍കുന്ന സെക്‌സി ലുക്കുമായി താരങ്ങള്‍

  ഒരുകാലത്ത് ബോളിവുഡിന്റെ മുന്‍നിര ഹോട്ട് സ്റ്റാര്‍ ആയിരുന്നു മല്ലിക ഷെരാവത്ത്. മല്ലികയും ബിക്കിനിയും മറ്റ് ബീച്ച് വസ്ത്രങ്ങളുമണിഞ്ഞ് നനഞ്ഞ് ഹോട്ട് ലുക്കില്‍ എത്തിയിട്ടുണ്ട്.

  English summary
  Here's a look at the Bollywood, South Indian actresses who raised the temperatures with their drenched look.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X