വിവാഹദിനത്തില്‍ മറ്റൊരു കത്രീനയാകൂ
ദില്ലി: കത്രീന കെയ്ഫിന്റെ വസ്ത്രം ധരിച്ച് വിവാഹദിനത്തില്‍ ഏവരെയും അത്ഭുതപ്പെടുത്താം. ഒരു മത്സരത്തില്‍ പങ്കെടുത്താല്‍ മാത്രം മതി.
സിംപ്ലിമാരി.കോം എന്ന വെബ് സൈറ്റാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് വെല്‍കം എന്ന ചിത്രത്തില്‍ കരീന ധരിച്ച വധുവിന്റെ വസ്ത്രം ലഭിക്കും. പ്രീമിയം മെമ്പര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മൂവി ഗിഫ്റ്റ് ഹാമ്പര്‍ ലഭിക്കും. ഭാഗ്യ ജേതാവിന് മെഗാ സമ്മാനമായ കത്രീനയുടെ വധൂവസ്ത്രവും.
മാര്‍ച്ച് 15 വരെയാണ് മത്സരം. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ പങ്കെടുക്കാനാവൂ.
അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നാനാ പടേക്കര്‍ എന്നിവര്‍ നായകന്മാരാവുന്ന വെല്‍കം എന്ന ചിത്രത്തില്‍ മല്ലികാ ഷെരാവത്തും വേഷമിടുന്നുണ്ട്.


Click it and Unblock the Notifications