ലാലേട്ടന്‍ ചേട്ടനെ പോലെയാണ്, മമ്മൂക്ക ഒരു പ്രതാപി, സൂപ്പര്‍താരങ്ങളെ കുറിച്ച് മുരളി ഗോപി
തിരക്കഥാകൃത്തായും നടനായും മലയാളത്തില്‍ സജീവമായ താരമാണ് മുരളി ഗോപി. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു മുരളി ഗോപിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടന്‍ അഭിനയിച്ചത്. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് പോലുളള സിനിമകളാണ് മുരളി ഗോപിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്‌റെ ലൂസിഫറിലൂടെ തിരക്കഥാകൃത്തായും തിളങ്ങി താരം.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മലയാള സിനിമാ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു മുരളി ഗോപി എഴുതിയ ലൂസിഫര്‍. ലൂസിഫറിന് പിന്നാലെ അഭിനേതാവായി വീണ്ടും സജീവമായിരുന്നു താരം. ദൃശ്യം 2വിലെ ഐജി വേഷത്തിലൂടെയാണ് മുരളി ഗോപി വീണ്ടും തിളങ്ങിനില്‍ക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ നടന് ലഭിച്ചിരുന്നു. ദൃശ്യം 2വിന് പിന്നാലെ തിരക്കഥയെഴുതുന്ന പുതിയ സിനിമകളാണ് മുരളി ഗോപിയുടെതായി എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലിന്‌റെ ലൂസിഫര്‍ 2 എമ്പുരാന് വേണ്ടിയാണ് നിലവില്‍ മുരളി ഗോപി തിരക്കഥ എഴുതുന്നത്.

എമ്പുരാന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായും നടന്‍ തിരക്കഥ എഴുതുന്നു. അടുത്തിടെയാണ് മമ്മൂട്ടി-മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. അതേസമയം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി മനസുതുറന്നിരുന്നു. മോഹന്‍ലാല്‍ ഒരു സഹോദരനെ പോലെ ആണെന്നും മമ്മൂട്ടി പ്രതാപിയെന്നും മുരളി ഗോപി പറഞ്ഞു.

ഇരുവരോടും വലിയ ബഹുമാനമാണ് തനിക്കുളളതെന്നും മുരളി ഗോപി പറയുന്നു. ഒരു ചേട്ടനെ പോലെയാണ് ലാലേട്ടനെ ഞാന്‍ കാണുന്നത്. മമ്മൂക്ക ഒരു പ്രതാപിയാണ്. രണ്ട് പേര്‍ക്കും വ്യത്യസ്തമായ ഐഡന്റിറ്റിയാണ്. അഭിനയിക്കുന്ന സമയത്ത് രണ്ട് പേരും കഥാപാത്രങ്ങളാണ്. അല്ലാത്തപ്പോള്‍ നടന്മാരും.
Recommended Video

രണ്ട് പേര്‍ക്കൊപ്പവും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമാണെന്നും ഇരുവരെയും ഇഷ്ടമാണെന്നും നടന്‍ പറഞ്ഞു. എമ്പുരാന് ശേഷമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലേക്ക് കടക്കുകയെന്നും മുരളി ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത ശേഷമായിരുന്നു മുരളി ഗോപി സിനിമയില്‍ എത്തിയത്. ലാല്‍ജോസ് സംവിധാനം ചെയ്ച ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുകയായിരുന്നു. മോഹന്‍ലാലിനൊപ്പം മുന്‍പ് ഭ്രമരം എന്ന ചിത്രത്തില്‍ മുരളി ഗോപി ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം വില്ലനായി താപ്പാന എന്ന ചിത്രത്തിലും മുരളി ഗോപി അഭിനയിച്ചു. അഭിനയത്തിന് പുറമെ ഗായകനായും തിളങ്ങിയിരുന്നു താരം. ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ്, ലൂസിഫര്‍, ലുക്കാ ചുപ്പി, കമ്മാരസംഭവം എന്നീ സിനിമകളില്‍ മുരളി ഗോപി പാട്ടുകള്‍ പാടി.


Click it and Unblock the Notifications











