അത്തരം കഥാപാത്രമാണെങ്കില്‍ ആദ്യം മനസില്‍ വരിക മമ്മൂക്കയും ലാലേട്ടനും, മനസുതുറന്ന് ജീത്തു ജോസഫ്
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജീത്തു ജോസഫ്. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ജീത്തു ജോസഫ് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യം 2വിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍. ഒടിടി റിലീസായി എത്തിയ ചിത്രം ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആദ്യ ഭാഗത്തോട് നീതിപുലര്‍ത്തിയ ഒരു രണ്ടാം ഭാഗം തന്നെയാണ് സംവിധായകന്‍ സമ്മാനിച്ചത്.
ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം
അതേസമയം ദൃശ്യം 2വിന് പിന്നാലെ 12ത് മാന്‍ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചു സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫ് സംസാരിച്ചത്. 'മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്‌റെ ബ്രാന്റ് കോമ്പോയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതുകൊണ്ടാണോ ഇത്തവണയും പുതിയ ചിത്രത്തില്‍ ലാലേട്ടന്‍ തന്നെ കേന്ദ്രകഥാപാത്രമാവുന്നതെന്ന് എന്നായിരുന്നു' സംവിധായകനോടുളള ചോദ്യം.

ഇതിന് മറുപടിയായി 'നമ്മള്‍ ഏത് സിനിമ ചെയ്യുമ്പോഴും എല്ലാ സംവിധായകരും അതില്‍ കേന്ദ്രകഥാപാത്രമാക്കാന്‍ നോക്കുക എറ്റവും വലിയ താരത്തെ തന്നെയാണ് എന്ന് ജീത്തു ജോസഫ് പറഞ്ഞു. 'അപ്പോള്‍ ഞങ്ങള്‍ ഈ കഥയുമായി ലാലേട്ടന്റെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രം ആശീര്‍വാദ് നിര്‍മ്മിക്കാമെന്നും പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരാള്‍ ആയേനെ കേന്ദ്രകഥാപാത്രം.

'സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ഒരു മിഡില്‍ എജ്ഡ് കഥാപാത്രമാകുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. അങ്ങനെ വരുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്ത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാത്രമെ നമ്മള്‍ മറ്റൊരാളിലേക്ക് പോവുകയുളളൂ', അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരെ എല്ലാം നായകന്മാരാക്കി സിനിമകള്‍ എടുത്തെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ജീത്തു ജോസഫ് ചെയ്തിട്ടില്ല.
Recommended Video

എന്നാല്‍ ദൃശ്യത്തിന്‌റെ കഥ മമ്മൂട്ടിയോടാണ് സംവിധായകന്‍ ആദ്യം പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെഗാസ്റ്റാര്‍ വേണ്ടെന്ന് വെച്ചപ്പോഴാണ് ദൃശ്യം മോഹന്‍ലാലിലേക്ക് എത്തിയതെന്നും വാര്‍ത്തകള്‍ വന്നു. അതേസമയം ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ വരാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ നായകനാക്കി റാം എന്ന ചിത്രം ജീത്തു ജോസഫ് തുടങ്ങിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കുകയായിരന്നു. റാമിന് മുന്‍പ് 12ത് മാന്‍ എത്തുമെന്നാണ് അറിയുന്നത്. ഒരു മിസ്റ്ററി ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ അറിയിച്ചു. ദൃശ്യം പോലെ പ്രതീക്ഷകരുതെന്നാണ് സംവിധായകന്‍ പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്.


Click it and Unblock the Notifications