For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സമയത്ത് ലാലേട്ടന്‌റെ ഫുഡൊക്കെ കണ്ടാല്‍ നമ്മള്‍ക്ക് സങ്കടം വരും, സൂപ്പര്‍താരത്തെ കുറിച്ച് ജീത്തു ജോസഫ്‌

  |

  ഒരിടവേളയ്ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ദൃശ്യം 2വിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ദൃശ്യം ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ചിത്രത്തിന്‌റെതായി മുന്‍പ് പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2

  മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, ആശാ ശരത്ത്, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ വീണ്ടും എത്തുമ്പോള്‍ ഒപ്പം ചില പുതിയ താരങ്ങളും എത്തുന്നു. ദൃശ്യം 2വിന്‌റെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ മോഹന്‍ലാല്‍ ചിത്രത്തിന്‌റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്‌റെ നിര്‍മ്മാണം. ലോക്ഡൗണ്‍ സമയത്ത് ആയിരുന്നു ദൃശ്യം 2വിന്‌റെ തിരക്കഥ ജീത്തു ജോസഫ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഭാഗത്തില്‍ അമിത പ്രതീക്ഷകള്‍ വേണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും ദൃശ്യം 2വെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞു.

  അതേസമയം ദൃശ്യം 2വിനായി മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചതിനെ കുറിച്ച് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് തുറന്നുപറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്ത് ലാലേട്ടന് വണ്ണം വെച്ചപ്പോള്‍ താന്‍ കുറച്ച് ആശങ്കപ്പെട്ടിരുന്നെന്ന് സംവിധായകന്‍ പറയുന്നു. ഞാന്‍ ഇത് ആന്റണിയോട് പറഞ്ഞപ്പോള്‍ ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു. ലാലേട്ടനും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ ജോര്‍ജ്ജുകുട്ടിയായി വന്നോളം എന്ന് പറഞ്ഞു.

  തുടര്‍ന്ന് കഥാപാത്രത്തിനായി അദ്ദേഹം നല്ലവണം കഷ്ടപ്പെട്ടു. പത്തിരുപത് ദിവസം ആയുര്‍വേദ ചികില്‍സയ്ക്കായി പോയി. ചിത്രീകരണം കഴിയുന്നത് വരെ ഡയറ്റ് തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്‌റെ ഫുഡൊക്കെ കണ്ടാല്‍ നമ്മള്‍ക്ക് സങ്കടം വരും. ഒരു ദിവസം അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു സ്ഫൂണ്‍ എനിക്ക് തന്നു.

  ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

  സത്യം പറഞ്ഞാല്‍ വായില്‍ വെക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും. ദൃശ്യം 2വില്‍ എല്ലാവരും മെലിഞ്ഞെന്ന് മിക്കവരും പറഞ്ഞപ്പോള്‍ അത് ടെന്‍ഷന്‍ കൊണ്ട് മെലിഞ്ഞതാകാം എന്നാണ് താന്‍ തമാശരൂപേണ മറുപടി നല്‍കിയതെന്നും അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2 വിന്‌റെ ടീസര്‍ പുതുവര്‍ഷമാദ്യം പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു.

  Read more about: mohanlal jeethu joseph
  English summary
  Drishyam 2: Jeethu Joseph Revealed Mohanlal Reduced His Weight For The Character George Kutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X