ഡയറ്റിനിടെയിലും ലാലേട്ടന്‍ ഞങ്ങള്‍ക്ക് രുചികരമായ ബിരിയാണി നല്‍കി, സന്തോഷം പങ്കുവെച്ച് എസ്തര്‍

By Midhun Raj

മോഹന്‍ലാല്‍ ജോര്‍ജ്ജ്കുട്ടിയായി തിരിച്ചെത്തുന്ന ദൃശ്യം 2വിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

estheranil

മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുബവും ഒരുമിച്ചുളള ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ദൃശ്യം 2സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

അതേസമയം എസ്തര്‍ അനിലിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ എല്ലാവര്‍ക്കും ബിരിയാണി കൊണ്ടു തന്നതിന്റെ സന്തോഷമാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന് ഡയറ്റുളള സമയത്തും അദ്ദേഹം ഞങ്ങള്‍ക്ക് ബിരിയാണി കൊണ്ടു തന്നു എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ഇതിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുമുണ്ട് നടി.

Recommended Video

Mohanlal's new look in Drishyam2 is viral

ദൃശ്യം 2വില്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ മകളായിട്ടാണ് എസ്തര്‍ വീണ്ടും എത്തുന്നത്. അനുമോള്‍ ജോര്‍ജ്ജ് എന്നായിരുന്നു എസ്തര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മൂത്തമകള്‍ അഞ്ജു ജോര്‍ജ്ജായാണ് അന്‍സിബ ഹസന്‍ ചിത്രത്തില്‍ എത്തുന്നത്. റാണി ജോര്‍ജ്ജ് എന്ന കഥാപാത്രമായി ജോര്‍ജ്ജ് കുട്ടിയുടെ ഭാര്യയുടെ വേഷത്തില്‍ മീനയും എത്തുന്നു. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിലാണ് ദൃശ്യം രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നത്. ഇത്തവണയും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗണേഷ് കുമാര്‍, സായി കുമാര്‍, മുരളി ഗോപി, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്ത് കുത്താട്ടൂകുളം തുടങ്ങിയവരാണ് ദൃശ്യം 2വിലെ മറ്റ് പ്രധാന താരങ്ങള്‍. അനില്‍ ജോണ്‍സണ്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് വിനായകനും കലാസംവിധാനം രാജീവ് കോവിലകവും നിര്‍വ്വഹിക്കുന്നു.

Read more about: mohanlal drishyam esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X