ദൃശ്യം 2വിലെ മുരളി ഗോപിയെ കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍! വൈറലായി ചിത്രം
മോഹന്‍ലാലിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ജോര്‍ജ്ജ് കൂട്ടിയായുളള ലാലേട്ടന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ഇവര്‍ക്കൊപ്പം സായികുമാര്‍, ഗണേഷ് കുമാര്‍, മുരളി ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം ദൃശ്യം 2 ചിത്രീകരണത്തിനിടെ മുരളി ഗോപി പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നതിന് മുന്‍പ് മേക്കപ്പ്മാന്റെ മുന്നിലിരിക്കുന്ന ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരുന്നത്.
കഥാപാത്രത്തെ കുറിച്ച് ഒന്നും മുരളി ഗോപി കുറിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഒരു പോലീസ് കഥാപാത്രത്തെ തന്നെയാവും അവതരിപ്പിക്കുകയെന്ന് പറയുകയാണ് ആരാധകര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലെ നടന്റെ പാന്റ്‌സിന്റെ നിറം കാക്കി നിറത്തിലുളളതായത് കൊണ്ടാണ് പലരും ഇങ്ങനെ പറയുന്നത്. അതേസമയം തന്നെ ദൃശ്യം 2വില്‍ കേസ് കുത്തിപ്പൊക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കും ഇതെന്ന് മറ്റുചിലര്‍ പറയുന്നു. ആദ്യഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവനെ പോലെയുളള കഥാപാത്രമായിരിക്കും മുരളി ഗോപിയുടേത് മറ്റ് ചിലരും കമന്റുകളിലൂടെ പ്രവചിക്കുന്നു.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ദൃശ്യം 2വിന്‌റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. 40 ദിവസമാണ് ദൃശ്യം 2വിന്‌റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. 15 ദിവസം തൊടുപുഴയിലും ബാക്കി എറണാകുളത്തുമാണ് ചിത്രീകരണം നടക്കുക. ഇന്‍ഡോര്‍ ഷൂട്ടുകള്‍ എറണാകുളത്തും ഔട്ട്‌ഡോര്‍ മാത്രം തൊടുപുഴയില്‍ ചെയ്യാനാണ് പദ്ധതി. ദൃശ്യം രണ്ടാം ഭാഗത്തിന് ആദ്യ ഭാഗത്തിനേക്കാള്‍ ചെലവ് കൂടുമെന്ന് നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്ന് സംവിധായകന്‍ ജീത്തു ജോസഫും നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications