twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡബിള്‍ ബ്ലോക്ക്ബസ്റ്ററായി മോഹന്‍ലാല്‍ ചിത്രം, പുതിയ കളക്ഷന്‍ വിവരം പുറത്ത്‌

    By Prashant V R
    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 വമ്പന്‍ വിജയമാണ് നേടിയത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന് ജീത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയത്.

    Drishyam 2

    അതേസമയം കളക്ഷന്റെ കാര്യത്തിലും ദൃശ്യം 2 നേട്ടമുണ്ടാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുപത് കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 40 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ ആമസോണ്‍ പ്രൈം റിലീസിലൂടെ 20 കോടി പ്രോഫിറ്റ് ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 25 കോടി രൂപയ്ക്കാണ് ചിത്രത്തിന്‌റെ ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത് എന്നാണ് അറിയുന്നത്.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    ഡബിള്‍ ബ്ലോക്ക്ബസ്റ്ററായാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. 2013ലാണ് ദൃശ്യത്തിന്‌റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ദൃശ്യം മാറിയിരുന്നു. പിന്നീടാണ് മറ്റ് ചിത്രങ്ങള്‍ ദൃശ്യത്തിന്‌റെ കളക്ഷനെ മറികടന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹളീസ് ഭാഷകളിലെല്ലാം ദൃശ്യത്തിന് റീമേക്ക് ചിത്രങ്ങള്‍ വന്നിരുന്നു.

    ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ദൃശ്യം 2വിന് പിന്നാലെ തെലുങ്കിലാണ് ചിത്രത്തിന്‌റെ റീമേക്ക് പതിപ്പ് വരുന്നത്. ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തില്‍ വെങ്കിടേഷ് ആണ് നായകന്‍.

    Read more about: mohanlal jeethu joseph
    English summary
    Drishyam 2 Total Business: Mohanlal And Meena Starrer Turns A Double Blockbuster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X