For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരും കഥാപാത്രമാവാന്‍ പാടുപെടുന്ന സമയത്ത് ലാലേട്ടന്‍ എളുപ്പത്തില്‍ അതാവും,തുറന്നുപറഞ്ഞ് അന്‍സിബ

  |

  മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രമായി വീണ്ടും എത്തുന്ന ചിത്രം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുളള സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഒരു ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് ദൃശ്യം 2വില്‍ കാണിക്കുന്നത്. ഇത്തവണയും നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും സസ്പെന്‍സുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.

  അതേസമയം ദൃശ്യം 2വിന്‌റെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരുമുളള ഒരു ചിത്രമാണ് പുറത്തിറങ്ങിയിരുന്നത്. ചിത്രം കണ്ട് നിരവധി പേരാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കമന്റുകളുമായി എത്തിയത്.

  അതേസമയം ദൃശ്യം രണ്ടാം ഭാഗത്തില്‍ വീണ്ടും അഭിനയിക്കാന്‍ പോവുന്നതിന്റെ സന്തോഷം നടി അന്‍സിബ ഹസന്‍ പങ്കുവെച്ചിരുന്നു. ദൃശ്യം സെറ്റില്‍ വീണ്ടും തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലില്ലാണ് ഞാനെന്ന് ടൈംസ് ഓഫ് ഇന്ത്യയോടാണ് അന്‍സിബ പറഞ്ഞത്. കൊച്ചിയിലെ ആദ്യദിവസത്തെ ചിത്രീകരണം ഒരു കുടുംബത്തിന്റെ റീയൂണിയന്‍ പോലെയാണ് തോന്നിയതെന്ന് നടി പറഞ്ഞു.

  ഞങ്ങളുടെ പുതിയ ചിത്രം കണ്ട് കൂടുതല്‍ ചെറുപ്പമായി തോന്നുന്നു എന്നാണ് എല്ലാവരും പറഞ്ഞത്. എല്ലാവരും ആദ്യ ഭാഗത്തേക്കാള്‍ മെലിഞ്ഞതായി തോന്നുന്നു എന്നാണ് പറഞ്ഞത്. കൊച്ചിക്ക് പുറമെ തൊടുപുഴയും ദൃശ്യം 2വിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ഏഴ് വര്‍ഷത്തിന് ശേഷം ലാലേട്ടനൊപ്പമുളള ചിത്രീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് ടെന്‍ഷനും ആകാംക്ഷയും ഉണ്ടെന്നാണ് നടിയുടെ മറുപടി.

  ലാലേട്ടന്‍ സെറ്റില്‍ വന്നപ്പോള്‍ അവിടെ മൊത്തം അതിശയകരമായ ഒരു ഊര്‍ജ്ജം വന്നു. ക്യാമറ ഓണ്‍ ആകുമ്പോള്‍ കഥാപാത്രമായി അദ്ദേഹം എളുപ്പത്തില്‍ മാറും. അപ്പോഴും ഞങ്ങള്‍ കഥാപാത്രമായി മാറാനുളള ശ്രമങ്ങളിലായിരിക്കും ആന്‍സിബ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം നിര്‍മ്മിക്കുന്നത്.

  ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. 2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വലിയ ഹൈപ്പുകളില്ലാതെ എത്തിയ സിനിമ അന്ന് മലയാളത്തിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ദൃശ്യം നേട്ടമുണ്ടാക്കിയിരുന്നു.

  'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

  ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ വലിയ കളക്ഷനായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. അതേസമയം ഗണേഷ് കുമാര്‍, സായി കുമാര്‍, മുരളി ഗോപി, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്ത് കുത്താട്ടൂകുളം തുടങ്ങിയവരാണ് ദൃശ്യം 2വിലെ മറ്റ് പ്രധാന താരങ്ങള്‍. അനില്‍ ജോണ്‍സണ്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് വിനായകനും കലാസംവിധാനം രാജീവ് കോവിലകവും നിര്‍വ്വഹിക്കുന്നു.

  Read more about: mohanlal
  English summary
  Drishyam 2: When Others Were Struggling, Mohanlal Easily Slips Into Character Says Ansiba Hassan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X