»   » ദൃശ്യത്തിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി, ഏട്ടനും ടീമിനും അഭിമാനിക്കാം!

ദൃശ്യത്തിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി, ഏട്ടനും ടീമിനും അഭിമാനിക്കാം!

By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററുകളില്‍ റെക്കോര്‍ഡിട്ട ചിത്രത്തിന്റെ പേരിലെ മറ്റൊരു റെക്കോര്‍ഡിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. ഈ സന്തോം ഫേസ്ബുക്കിലൂടെ ജിത്തു ജോസഫും പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

കമല്‍ഹസന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവരായിരുന്നു അന്യഭാഷാ പതിപ്പില്‍ പ്രധാന വേഷത്തിലെത്തിയത്. മറ്റ് ഭാഷകളിലും മികച്ച പ്രതികണം തന്നെയാണ് ചിത്രം നേടിയത്. ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് കൂടി ഈ ചിത്രത്തിന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തിരിക്കകുകയാണ്. സംവിധായകന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്.

ചരിത്രമായി മോഹന്‍ലാലിന്‍റെ ദൃശ്യം! | Filmibeat Malayalam
Drishyam

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്.

English summary
Jeethu Joseph fb post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam