»   »  നൂറുനാളുകളുടെ തിളക്കത്തില്‍ ദൃശ്യം

നൂറുനാളുകളുടെ തിളക്കത്തില്‍ ദൃശ്യം

Posted By:
Subscribe to Filmibeat Malayalam

മലയാളചലച്ചിത്ര റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്തുകൊണ്ട് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം തിയേറ്ററുകളില്‍ നൂറുനാള്‍ പിന്നിട്ടുകഴിഞ്ഞു. 2013 ഡിസംബര്‍ 19ന് റിലീസ് ചെയ്ത ചിത്രം 43 തിയേറ്ററുകളില്‍ 100 ദിവസമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളക്കരയാകെ തരംഗമായി മാറിയ ചിത്രം മാസത്തിനുള്ളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും ഭേദിച്ചു. മലയാളസിനിമയുടെ 85വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേര് ഇനി ദൃശ്യത്തിന് സ്വന്തമാണ്. ആദ്യമായി ഒരു മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ ഒരു കോടി കടന്നുവെന്നതും ദൃശ്യത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന റെക്കോര്‍ഡാണ്.

Drishyam


95 ദിവസംവരെയുള്ള പ്രദര്‍ശനങ്ങള്‍ എടുത്താല്‍ കേരളത്തില്‍ മാത്രം 23500 വട്ടം ദൃശ്യം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. കേരളത്തില്‍ 71 തിയേറ്ററുകളിലാണ് ദൃശ്യം അമ്പത് ദിനങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. പുറമേ അന്യസംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ചിത്രം 50ദിനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം ആദ്യ മുപ്പത് ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ മലയാളത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായ ട്വന്റി20യുടെ റെക്കോര്‍ഡ് മറികടന്നിരുന്നു.

ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ അണിയറയില്‍ തയ്യാറാവുകയാണ്. ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങളെല്ലാം വന്‍ തുകയ്ക്കാണ് വിറ്റുപോയത്.

English summary
Today Mohanlal’s Jeethu Joseph directed mega blockbuster Drishyam is celebrating 100 days in 60 screens in Kerala and rest of India
Please Wait while comments are loading...

Malayalam Photos

Go to : More Photos