twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    "ചെെനയിലെ ജോർജുകുട്ടി, ലാലേട്ടനിഫക്റ്റ്സ്"! ദൃശ്യം ചൈനീസ് പതിപ്പിന്റെ ട്രെയിലര്‍

    By Midhun Raj
    |

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഫാമിലി ത്രില്ലര്‍ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് കളക്ഷനില്‍ മുന്നിലായിരുന്നു ദൃശ്യം. മലയാളത്തില്‍ വന്‍വിജയമായ സിനിമ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

    drishyam-chineese-remake

    ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ഡിസംബര്‍ 20നാണ് ചിത്രം പുറത്തിറങ്ങുക.

    മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

    2013ലാണ് മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പുറത്തിറങ്ങിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യത്തിന്റെ നിര്‍മ്മാണം. മീന നായികയായ ചിത്രത്തില്‍ സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായി എത്തി.

    മാമാങ്കം സെറ്റില്‍ മമ്മൂക്കയെ കണ്ട് വിറച്ച് ഡയലോഗ് മറന്നു! വെളിപ്പെടുത്തി അച്യുതന്‍മാമാങ്കം സെറ്റില്‍ മമ്മൂക്കയെ കണ്ട് വിറച്ച് ഡയലോഗ് മറന്നു! വെളിപ്പെടുത്തി അച്യുതന്‍

    Read more about: mohanlal drishyam
    English summary
    Drishaym Chineese Remake Sheep Without A Shepherd Trailer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X