For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൃശ്യത്തിലെ വില്ലന്‍ റോഷന്‍ ബഷീറിന് വിവാഹം! വധു മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും! പ്രണയവിവാഹമല്ല

  |

  ദൃശ്യമെന്ന ചിത്രം കണ്ടവരാരും റോഷന്‍ ബഷീറിനെ മറക്കാനിടയില്ല. വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയായിരുന്നു റോഷന്‍ അഭിനയജീവിതം തുടങ്ങിയത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിലെ വില്ലനെ അവതരിപ്പിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് താരം.

  വ്യക്തി ജീവിതത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു റോഷന്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ പുതിയ അഭിമുഖവും വിവാഹ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോഷന്റെ വധുവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

   പ്രണയമല്ല

  പ്രണയമല്ല

  ആഗസ്റ്റിലാണ് വിവാഹമെന്ന് റോഷന്‍ പറയുന്നു. ഫര്‍സാനയെയാണ് താരം ജീവിതസഖിയാക്കുന്നത്. ആഗസ്റ്റ് 5നാണ് വിവാഹം. നിയമബിരുദധാരിയാണ് ഫര്‍സാന. പ്രണയമായിരുന്നില്ല ഇത് അറേഞ്ച്ഡ് വിവാഹമാണെന്നും താരം പറയുന്നു. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം തീരുമാനിച്ചത്. ലോക് ഡൗണ്‍ സമയത്ത് നിരവധി പേരായിരുന്നു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മിനിസ്‌ക്രീനിലെ നായികമാരില്‍ നിരവധി പേരുടെ വിവാഹമാണ് അടുത്തിടെ നടന്നത്.

  മമ്മൂട്ടിയുടെ ബന്ധു

  മമ്മൂട്ടിയുടെ ബന്ധു

  ഭാവിവധുവും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റോഷന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് ഫര്‍സാന. തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും താരം പറയുന്നു. ചടങ്ങുകളിലും മറ്റുമായി നേരത്തെ ഫര്‍സാനയെ കണ്ടിട്ടുണ്ട്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇത് അറേഞ്ച് മാരേജാണ്. കുടുംബാംഗങ്ങള്‍ വിവാഹം തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. അതിന് ശേഷം ഞങ്ങളും പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.

  Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
  ദൃശ്യത്തിലൂടെ മാറിയ സിനിമാജീവിതം

  ദൃശ്യത്തിലൂടെ മാറിയ സിനിമാജീവിതം

  മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യത്തിന് സ്വന്തമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു. മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്ന സിനിമ ഇതാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെ വില്ലനായി ദൃശ്യത്തില്‍ മികച്ച പ്രകടനമാണ് റോഷനും പുറത്തെടുത്തത്. താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു വരുണ്‍ പ്രഭാകര്‍.

  തിരിച്ചറിയുന്നത്

  തിരിച്ചറിയുന്നത്

  ദൃശ്യം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും പലരും ഇന്നും തന്നെ തിരിച്ചറിയുന്നത് വരുണിലൂടെയാണെന്നും താരം പറയുന്നു. അന്നത്തെ ലുക്കില്‍ നിന്നും ഒരുപാട് മാറിയെങ്കിലും ആളുകള്‍ ഇന്നും തിരിച്ചറിയുന്നത് ദൃശ്യത്തിലെ വില്ലനെന്ന് പറഞ്ഞാണ്. തുടക്കത്തില്‍ വില്ലനെ അവതരിപ്പിക്കണോയെന്ന ആശങ്കയുണ്ടായിരുന്നു, കാണുന്നവരെല്ലാം വില്ലന്‍ എന്ന് പറയുമ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു ഇപ്പോള്‍ അതൊക്കെ മാറിയെന്ന് റോഷന്‍ പറയുന്നു.

  അന്യഭാഷകളിലും

  അന്യഭാഷകളിലും

  ദൃശ്യത്തിന്റെ റീമേക്കിലും വരുണിനെ അവതരിപ്പിച്ചത് റോഷനായിരുന്നു. മോഹന്‍ലാലിനും കമല്‍ഹാസനും വിജയിനുമൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും റോഷന്‍ വാചാലനായിരുന്നു. ഇവരുടെ ഡെഡിക്കേഷനും കമ്മിറ്റ്‌മെന്റും അഭിനയമികവും പ്രചോദനമാണ്. സെറ്റില്‍ മറ്റ് താരങ്ങളെത്തുന്നത് 10 മിനിറ്റ് മുന്‍പായി ഇവരെല്ലാം എത്താറുണ്ട്. ഇവരുടെ ഡെഡിക്കേഷനാണ് തന്നെ സിനിമയില്‍ തന്നെ നിര്‍ത്തിയത്. യുവതാരങ്ങള്‍ക്കെല്ലാം പ്രചോദനമാണ് ഇവരെല്ലാമെന്നും റോഷന്‍ പറയുന്നു.

  English summary
  Drishyam fame actor Roshan basheer getting married to the grand daughter of Mammootty’s uncle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X