ഭാര്യ എല്ലാത്തിനും കൂടെ നില്‍ക്കുന്നുണ്ട്, വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് റോഷന്‍ ബഷീര്‍

ലോക് ഡൗണ്‍സമയത്ത് നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. ദൃശ്യമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ റോഷന്‍ ബഷീറും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത് ആ സമയത്തായിരുന്നു. വിവാഹത്തിന്റേയും വിവാഹ ശേഷമുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 22ാമത്തെ വയസ്സിലായിരുന്നു റോഷന്‍ ദൃശ്യത്തിലെ പ്രതിനായക വേഷത്തിലെത്തിയത്. നേരത്തെയും അഭിനയിച്ചിരുന്നുവെങ്കിലും ദൃശ്യമായിരുന്നു കരിയര്‍ ബ്രേക്കായി മാറിയത്.

കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരുന്നു റോഷന്റേയും ഫര്‍സാനയുടേയും വിവാഹം നടന്നത്. സിനിമാതിരക്കുകളൊന്നുമില്ലാതെ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന സമയത്തായിരുന്നു വിവാഹം നടത്തിയത്. മമ്മൂട്ടിയുടെ ബന്ധുവാണ് റോഷന്റെ ഭാര്യയായ ഫര്‍സാന. തന്നെ നന്നായി മനസ്സിലാക്കുന്നയാളാണ് ഭാര്യയെന്ന് റോഷന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

നന്നായി മനസ്സിലാക്കുന്ന പങ്കാളിയെ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഫര്‍സാനയോട് എല്ലാം പറയാനാവും. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണ്. പ്രൊഫഷനിലേയും ബിസിനസിലേയും കാര്യങ്ങളിലെല്ലാം അവള്‍ നല്ല പിന്തുണയാണ് നല്‍കാറുള്ളത്. വിവാഹം ലളിതമാക്കിയതില്‍ തങ്ങള്‍ക്ക് നഷ്ടബോധമൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു. ആഡംബരം നിറഞ്ഞ വിവാഹങ്ങളായിരുന്നു മുന്‍പുണ്ടായിരുന്നത്. എല്ലാ കാര്യത്തിലും ലാവിഷുമാണ്. ലോക് ഡൗണ്‍ സമയത്ത് നടത്തിയ വിവാഹമായതിനാല്‍ തികച്ചും ലളിതമായിരുന്നു ചടങ്ങുകള്‍.

Roshan Basheer

കൊച്ചിയിലാണ് റോഷനും ഭാര്യയും താമസിക്കുന്നത്. വീട്ടുജോലിയും പാചകവുമെല്ലാം ഒരുമിച്ചാണ് ചെയ്‌തോണ്ടിരിക്കുന്നത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയതാണ് ഫര്‍സാന. ഭാര്യ തിരക്കിലായിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം താന്‍ മാനേജ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ജിം പൂട്ടിയിട്ടിരിക്കുന്ന കാലമായതിനാല്‍ വീട്ടില്‍ വര്‍ക്കൗട്ട് നടത്തുന്നുണ്ട്. അതും ഒരുമിച്ചാണ് ചെയ്യുന്നത്.

Recommended Video

മോഹന്‍ ലാല്‍ കമല്‍ ഹാസനെ വെല്ലുമെന്ന് ജീത്തു ജോസഫ് | Filmibeat Malayalam

അടുക്കളയില്‍ കയറുന്നത് ഭക്ഷണമെടുക്കാനായിരുന്നു മുന്‍പ്. കഴിക്കാനല്ലാതെ ആ വഴിക്ക് പോവാറേയില്ലായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ സമയത്ത് അടുക്കളയില്‍ കയറി പാചകം ചെയ്ത് തുടങ്ങി. അത് വലിയ മാറ്റമാണ്. ചെറിയ വിഭവങ്ങളിലൊക്കെയാണ് പരീക്ഷണം നടത്തിയതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X