»   » ആശയും മുകുന്ദനും ഇനി സീരിയലിലേക്കില്ല

ആശയും മുകുന്ദനും ഇനി സീരിയലിലേക്കില്ല

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പേരെടുക്കുന്നതുവരെ പല താരങ്ങള്‍ക്കും ആശ്രയം സീരിയിലായിരിക്കും. ഏതെങ്കിലും ഒരു ചിത്രത്തോടെ സിനിമയില്‍ തിരക്കായാല്‍ പിന്നെ ആദ്യം ചെയ്യുക സീരിയലിനെ തള്ളിപ്പറയുകയായിരിക്കും. അത് മലയാളത്തിലെ പല താരങ്ങളുടെയും പതിവു സ്വഭാവമാണ്. ഇപ്പോഴിതാ രണ്ടു താരങ്ങള്‍ സീരിയലിനെ തള്ളിപ്പറഞ്ഞുകൊണ്ട് സിനിമയില്‍ തിളങ്ങുന്നു.

ദൃശ്യം എന്ന ചിത്രം ശരിക്കും ബ്രേക്ക് നല്‍കിയിരിക്കുന്നത് അതില്‍ പൊലീസ് വേഷം ചെയ്ത ആശാ ശരതിനാണ്. ഗീത ഐപിഎസിലൂടെ ആശ ശരിക്കും തിളങ്ങി. അതോടെ ആശയ്ക്ക് നിരവധി സിനിമയില്‍ നിന്ന് ഓഫര്‍ വന്നു. പ്രധാനമായും ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ആശയാണ് പൊലീസ് ഓഫിസറെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആശ പറയുന്നു. ഇനി സീരിയലിലേക്കില്ലെന്ന്.

mukunthan-asha-sharath

കുങ്കുമപ്പൂവ് അവസാനിച്ചതോടെ സീരിയല്‍അഭിനയം നിര്‍ത്തിയെന്നാണ് ആശ അഭിമുഖത്തില്‍ പറഞ്ഞത്. കുങ്കുമപ്പൂവിലെ പ്രഫ. ജയന്തി മരിച്ചതായിട്ടാണ് അവസാനം ചിത്രീകരിച്ചത്. അതോടെ തന്റെ സീരിയല്‍ അഭിനയത്തിനു വിരാമമിട്ടെന്നാണ് ആശ പറഞ്ഞത്. ഇനി സിനിമയില്‍ അവസരം കുറഞ്ഞാല്‍ സീരിയലിലേക്കു തിരിച്ചുവരുമോ എന്നു പറയുന്നില്ല.

ആശയെ പോലെ തന്നെ സീരിയലില്‍കത്തിനിന്ന നടനായിരുന്നു മുകുന്ദന്‍. എന്നാല്‍ ചില ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ മുകുന്ദന് സിനിമയില്‍ അല്‍പം തിരക്കായി. അതോടെ മുകുന്ദനും സീരിയല്‍ അഭിനയം നിര്‍ത്തിയെന്നു പറഞ്ഞു. കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം സിനിമയായാലും സീരിയലായാലും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള അരങ്ങായിട്ടേ കാണാവൂ. ഒരിടത്ത് തിളങ്ങി നിന്നിട്ട്, അതുവരെ കഞ്ഞികുടിച്ചിട്ട് ഒടുവില്‍ മറ്റൊരിടത്ത് നല്ല അവസരം വരുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് ശരയാണോ?

English summary
Drishyam fame Asha Sharath says that no back to serial
Please Wait while comments are loading...

Malayalam Photos

Go to : More Photos