ദൃശ്യത്തിലെ വരുണിനെ ഓര്‍മ്മയില്ലേ? വൈറലായി റോഷന്‍ ബഷീറിന്റെ പുതിയ ചിത്രങ്ങള്‍

By Prashant V R

മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ താരമാണ് റോഷന്‍ ബഷീര്‍. സിനിമയിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദൃശ്യത്തില്‍ പ്രതിനായകനായ വരുണ്‍ എന്ന കഥാപാത്രമായിട്ടാണ് റോഷന്‍ എത്തിയിരുന്നത്. പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബാങ്കിങ്ങ് അവേഴ്‌സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം, കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസിഗര്‍കള്‍ തുടങ്ങിയ സിനിമകളിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു.

roshanbasheer

ദൃശ്യത്തിന്റെ മലയാളം പതിപ്പിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലെ റീമേക്കുകളിലും റോഷന്‍ ബഷീര്‍ തന്നെയായിരുന്നു തന്റെ വേഷം അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് റോഷന്‍.

ദൃശ്യം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ റോഷന്‍ ബഷീറിന്റെ പുത്തന്‍ മേക്കോവറിലുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2013ല്‍ ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ റോഷന് 22 വയസായിരുന്നു പ്രായം. ഇപ്പോള്‍ ഏഴ് വര്‍ഷം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരം.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. കോഴിക്കോടാണ് ഇവരുടെ സ്വദേശം. മേലെ വാര്യത്തെ മാലാഖകുട്ടികള്‍, കല്യാണപ്പിറ്റേന്ന്, ഇമ്മിണി നല്ലൊരാള്‍, കുടുംബ വിശേഷങ്ങള്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് കലന്തന്‍ ബഷീര്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മകനും സിനിമയിലേക്ക് എത്തിയത്. 2010ലായിരുന്നു റോഷന്റെ ആദ്യ ചിത്രമായ പ്ലസ്ടു പുറത്തിറങ്ങിയത്.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദൃശ്യം മലയാളത്തില്‍ ചരിത്ര വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. ദൃശ്യത്തില്‍ സിദ്ധിഖിന്റെയും ആശാ ശരത്തിന്റെയും മകനായിട്ടാണ് റോഷന്‍ ബഷീര്‍ അഭിനയിച്ചത്. ദൃശ്യത്തിലെ റോഷന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ നടന് ലഭിച്ച മികച്ച വേഷമായിരുന്നു സിനിമയില്‍. ദൃശ്യത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: roshan basheer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X