ഫര്‍സാനയ്‌ക്കൊപ്പമുളള പുതിയ ചിത്രങ്ങളുമായി റോഷന്‍! പ്രിയതമയ്ക്കൊപ്പം ദൃശ്യം താരം
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് റോഷന്‍ ബഷീര്‍. ദൃശ്യത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ദൃശ്യം റീമേക്കുകളിലും റോഷന്‍ ബഷീര്‍ തന്നെയായിരുന്നു തന്റെ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് റോഷന്‍. അടുത്തിടെയായിരുന്നു നടന്‍ വിവാഹിതനായത്.

ലോക്ഡൗണ്‍ കാലത്ത് നടന്ന താരവിവാഹങ്ങളില്‍ ഒന്നായിരുന്നു റോഷന്റേത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്‌റെ പേരക്കുട്ടിയായ ഫര്‍സാനയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്.അതേസമയം വിവാഹ ശേഷമുളള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഭാര്യയ്‌ക്കൊപ്പമുളള ഹണിമൂണ്‍ കാല ചിത്രങ്ങളാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ദൃശ്യത്തില്‍ പ്രതിനായകനായ വരുണ്‍ എന്ന കഥാപാത്രമായിട്ടാണ് റോഷന്‍ എത്തിയിരുന്നത്. 2013ല്‍ ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ റോഷന് 22 വയസായിരുന്നു പ്രായം. സിനിമയില്‍ സിദ്ധിഖിന്റെയും ആശാ ശരത്തിന്റെയും മകനായിട്ടാണ് റോഷന്‍ ബഷീര്‍ അഭിനയിച്ചത്. ദൃശ്യത്തിലെ റോഷന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ നടന് ലഭിച്ച മികച്ച വേഷമായിരുന്നു സിനിമയില്‍. ദൃശ്യത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു.
പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2010ലായിരുന്നു റോഷന്റെ ആദ്യ ചിത്രമായ പ്ലസ്ടു പുറത്തിറങ്ങിയത്. പിന്നീട് ബാങ്കിങ്ങ് അവേഴ്സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം, കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസിഗര്‍കള്‍ തുടങ്ങിയ സിനിമകളിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു.
Recommended Video
നടന് കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. കോഴിക്കോടാണ് ഇവരുടെ സ്വദേശം. മേലെ വാര്യത്തെ മാലാഖകുട്ടികള്‍, കല്യാണപ്പിറ്റേന്ന്, ഇമ്മിണി നല്ലൊരാള്‍, കുടുംബ വിശേഷങ്ങള്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് കലന്തന്‍ ബഷീര്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മകനും സിനിമയിലേക്ക് എത്തിയത്.


Click it and Unblock the Notifications











