സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല: അന്‍സിബ
സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ലെന്ന് അന്‍സിബ ഹസന്‍. അന്‍സിബ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ മതത്തിലെ ചിലര്‍ എതിര്‍ത്തിരുന്നു. അവര്‍ക്കുള്ള മറുപടിയായാണ് അന്‍സിബ ഇങ്ങനെ പറയുന്നത്. ദൃശ്യം എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകള്‍ ആയി അഭിനയിച്ച് ഫെയിം ആയ നടിയാണ് അന്‍സിബ.
അന്‍സിബയുടെതെന്നു പറയുന്ന ചില ഗ്ലാമര്‍ സീനുകള്‍ നെറ്റില്‍ പ്രചരിച്ചിരുന്നു. അവിടെ നിന്നാണ് അവള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചാരണം തുടങ്ങിയത്. ശിവ ശിവ എന്ന ചിത്രത്തിനു വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. ശരീരത്തിന്റെ നിറമുള്ള ഷോസ് സ്‌കിന്‍സ് എന്ന ഡ്രസ് അണിഞ്ഞാണ് ഫോട്ടോയെടുത്തിരുന്നത്. ഫോട്ടോ വന്നപ്പോള്‍ അര്‍ധനഗ്നയായ ഫീല്‍ വന്നു. അതോടെയാണ് അന്‍സിബ ഗ്ലാമര്‍ ആയി എന്ന പ്രചാരണം വന്നത്. ഈ സിനിമ പിന്നീടു നടന്നതുമില്ല.

യാഥാസ്ഥിക കുടുംബത്തില്‍ നിന്നാണ് അന്‍സിബ സിനിമയിലെത്തുന്നത്. ചില ബന്ധുക്കള്‍ക്ക് തന്റെ സിനിമാ അഭിനയം ഇഷ്ടപ്പെട്ടില്ലെന്ന് അന്‍സിബ പറയുന്നു. നേരിട്ടു കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ പേരുമാറ്റി ഗുണദോഷിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തില്‍ താന്‍ മാത്രം നരകത്തില്‍ പോകില്ലെന്നും അന്‍സബി തുറന്നടിക്കുന്നു. പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തില്‍ പോകുകയെന്ന് പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അന്‍സിബ പറയുന്നു.
ഉത്തര ചെമ്മീന്‍ എന്ന ചിത്രത്തിലാണ് അന്‍സിബ ഇപ്പോള്‍ അഭിനയിക്കുന്നത്. ദൃശ്യം ഈ നടിക്ക് ഏറെ പേരുനേടികൊടുത്തിരുന്നു. അതേതുടര്‍ന്നാണ് അന്‍സിബയ്‌ക്കെതിരെ സമുദായത്തിന്റെ പേരില്‍ ചിലര്‍ പ്രചാരണം തുടങ്ങിയത്.


Click it and Unblock the Notifications