twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യത്തിന് പുതിയ നേട്ടം, ഇന്ത്യന്‍ കള്‍ച്ചര്‍ സെന്‍ററില്‍ പ്രദര്‍ശിപ്പിക്കുന്നു!

    By Nimisha
    |

    മലയാള സിനിമയുടെ അതുവരെയുണ്ടായിരുന്ന കലക്ഷന്‍ റെക്കോര്‍ഡുകളെ പിന്നിലാക്കിയ ചിത്രമാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത കുടുംബ ചിത്രത്തിന് മികച്ച സ്വീകാര്യതയായായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. നിഷികാന്ത് കാമത്താണ് ഈ ചിത്രം ഹിന്ദിയിലേക്ക് മാറ്റിയത്. അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങളായെത്തിയത്. കുമാര്‍ മങ്ങാട്ട് പഥക്കും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    Drishyam

    ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ മകന്റെ മരണവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഭാഷയ്ക്കനുസരിച്ച് കഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആശ ശരത്ത്, മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്തര്‍ തുടങ്ങിയവരാണ് മലയാള പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമയ്ക്ക് സ്വന്തമാണ്. തമിഴ് പതിപ്പായ പാപനാസത്തില്‍ കമല്‍ഹസനും ഗൗതമിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

    English summary
    Drishyam for screening at Indian Cultural Centre.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X