ദൃശ്യം തെലുങ്കില്‍, വെങ്കിടേഷ് നായകന്‍
സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. തെന്നിന്ത്യയിലാകെ സംസാരവിഷയമായ, ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത് നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം വെങ്കിടേഷാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്ത ജോര്‍ജ്ജ് കുട്ടിയുടെ വേഷം അവതരിപ്പിക്കുക. ബാക്കി താരങ്ങളെ നിര്‍ണയിച്ചുകവരുകയാണ്.
വൈഡ് ആങ്കില്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തെലുങ്ക് ദൃശ്യം ഒരുക്കുന്നത്. ദൃശ്യത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് സുരേഷ് ബാലാജിയാണ്.് ഇദ്ദേഹത്തില്‍ നിന്നും വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് ഉടമ ജോര്‍ജ്ജ് പയസ് തെലുങ്ക് റീമേക്കിനുള്ള അവകാശം വാങ്ങിക്കുകയായിരുന്നു.

നടി ശ്രീപ്രിയ സംവിധായികയെന്നനിലയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. മലയാളത്തില്‍ വലിയ ഹിറ്റായിരുന്ന, ആഷിക് അബു ഒരുക്കിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം ശ്രീപ്രിയ തെലുങ്കിലേയ്ക്കും തമിഴിലേയ്ക്കും റീമേക്ക് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളായിരുന്നു ശ്രീപ്രിയയുടെ ആദ്യ സംവിധായകസംരംഭം. തെലുങ്കില്‍ മാലിനി 22 വിജയവാഡ എന്ന പേരിലും തമിഴില്‍ മാലിനി 22 പാളയംകോട്ടൈ എന്ന പേരിലുമായിരുന്നു ശ്രീപ്രിയ ചിത്രം റീമേക്ക് ചെയ്തത്.
ദൃശ്യം കണ്ടുകഴിഞ്ഞ് തമിഴ് നടന്‍ വിക്രം ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ജോര്‍ജ്ജുകുട്ടിയുടെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സുരേഷ് ബാലാജി വിക്രത്തിന്റെ ഡേറ്റുകിട്ടാനായി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











