ജയചന്ദ്രന്‍ പാടി, ഇറങ്ങിയപ്പോള്‍ മറ്റൊരാളുടെ ശബ്ദം
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ദൃശ്യം എന്ന ചിത്രം ചര്‍ച്ച ചെയ്തതുപോലെ സമീപകാലത്ത് മറ്റൊരു ചിത്രത്തെ കുറിച്ചും ചര്‍ച്ചയുണ്ടായിട്ടില്ല. സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം നല്ല ചിത്രമെന്ന പ്രശംസകള്‍ നേടുമ്പോഴും തെറ്റായ സന്ദേശം കൈമാറുന്നു എന്ന തരത്തില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
റെക്കോര്‍ഡുകള്‍ കീഴടക്കി ദൃശ്യം മുന്നേറുമ്പോള്‍ അടുത്ത ചര്‍ച്ച ചിത്രം അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനെ കുറിച്ചായിരുന്നു. എല്ലാം സമ്മതിച്ചു. ദൃശ്യം ഒരു മെഗാ ഹിറ്റ് ചിത്രം തന്നെ. പക്ഷെ ഈ ചിത്രം ഗായകന്‍ ജയചന്ദ്രനെ വേദനിപ്പിച്ചു. ചിത്രത്തിലെ കഥയോ അതിനു പിന്നിലുള്ള പ്രവര്‍ത്തനമോ അല്ല. ചിത്രത്തില്‍ ജയചന്ദ്രനൊരു ദുരനുഭവമുണ്ടായത്രെ.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍, സിനിമാ സംഗീത രംഗത്തെ ദുരനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ജയചന്ദ്രന്‍ മനസ്സു തുറന്നത്. പാടിയ ചില പാട്ടുകള്‍ പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്നത് മറ്റൊരാളുടെ ശബ്ദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ചില സംഗീത സംവിധായകരില്‍ നിന്ന് ഇത്തരം ചില അനുഭവങ്ങളുണ്ടാകാറുണ്ട്. സമീപകാലത്ത് ദൃശ്യം എന്ന ചിത്രത്തിലാണ് താന്‍ പാടിയ പാട്ട് മറ്റൊരാളുടെ ശബ്ദത്തില്‍ പുറത്തുവനന്ത് കേട്ടത്. ഇപ്പോള്‍ മാത്രമല്ല തൊണ്ണൂറുകളിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്- ജയചന്ദ്രന്‍ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ 1983 എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഗാനം മലയാളികളെ പഴയകാല ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞു.


Click it and Unblock the Notifications











