ദൃശ്യവും പ്രണയകഥയും യുട്യൂബിലെത്തി !
മലയാളസിനിമയ്ക്ക് വില്ലനായി വീണ്ടും ഇന്റര്‍നെറ്റ് പൈറസി. അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യവും ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുമുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് യുട്യൂബില്‍ ലഭ്യമായിരിക്കുന്നത്. രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുമ്പോഴാണ് പൈറസിയ്ക്ക് ഇരയാകുന്നത്. ദൃശ്യം വന്നിരിക്കുത് ടൊറന്റ് സൈറ്റുകളിലൊന്നിലാണ്. പിന്നീട് ഇവിടെ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് യുട്യൂബില്‍ ഇടുകയായിരുന്നു.
കാര്യമറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ ഇടപെട്ട് ചിത്രങ്ങള്‍ നീക്കം ചെയ്യിച്ചിട്ടുണ്ട്. ഉക്രെയിനില്‍ മെഡിക്കല്‍വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയാണ് ദൃശ്യം യുട്യൂബില്‍ ഇട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ആശീര്‍വാദ് സിനിമാസ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. തമിഴ് ടൊറന്റില്‍ നിന്നും ഇരുപതിനായിരത്തോളം പേര്‍ ദൃശ്യം ഡൗണ്‍ലോഡ് ചെയ്തു കണ്ടുകഴിഞ്ഞുവെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. ജനുവരി നാലിന് ശനിയാഴ്ചയാണ് ചിത്രം ടൊറന്റില്‍ വന്നത്. അധികം വൈകാതെ യുട്യൂബിലും എത്തുകയായിരുന്നു.

ഇടക്കാലത്ത് ഓണ്‍ലൈന്‍ സിനിമാ പൈറസിയ്‌ക്കെതിരെ ഉദ്യോഗസ്ഥരും സിനിമാപ്രവര്‍ത്തകരുമെല്ലാം ജാഗ്രത പുലര്‍ത്തിപ്പോന്നിരുന്നു. പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ പലതും തിയേറ്റര്‍ വിടുംമുമ്പ് യുട്യൂബില്‍ വന്നുതുടങ്ങിയതോടെ താരം തന്നെ മുന്നിട്ടിറങ്ങി പരാതി നല്‍കുകയും മറ്റും ചെയ്തിരുന്നു. പക്ഷേ പിന്നീട് വീണ്ടും ഇതാവര്‍ത്തിക്കുകയാണ് ഉണ്ടായത്.
സിനിമകള്‍ തിയേറ്ററില്‍ച്ചെന്ന് കാണാന്‍ കഴിയാത്ത പ്രവാസി മലയാളികളാണ് ടൊറന്റിലും മറ്റുമുള്ള പകര്‍പ്പിനെ ആശ്രയിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇങ്ങനെചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്ന റാക്കറ്റുകളെ നേരത്തേ ആന്റി പൈറസി സെല്‍ തിരിച്ചറിഞ്ഞിരുന്നു.


Click it and Unblock the Notifications











