»   » മോഹന്‍ലാല്‍ പുതിയ റെക്കോര്‍ഡിലേക്ക്??? പുലിമുരുകനല്ല, ഇക്കുറി നേട്ടം ദൃശ്യത്തിലൂടെ!!!

മോഹന്‍ലാല്‍ പുതിയ റെക്കോര്‍ഡിലേക്ക്??? പുലിമുരുകനല്ല, ഇക്കുറി നേട്ടം ദൃശ്യത്തിലൂടെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറില്‍ എക്കാലവും വഴിത്തിരിവായി മാറിയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധേയം മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കി മാറ്റിയ രാജാവിന്റെ മകനും മലയാളത്തിലെ ആദ്യ 20 കോടി ചിത്രമായ നരസിംഹവുമാണ്. ഇരു ചിത്രങ്ങളും തമ്മില്‍ 24 വര്‍ഷത്തിന്റെ അകലം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചു.

മോഹന്‍ലാലിന്റെ മകളാകണം, പൃഥ്വിരാജിന്റെ നായികയും!!! 'രാമച്ഛന്റെ നന്ദിനിക്കുട്ടി'യുടെ ആഗ്രഹങ്ങള്‍!!!

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

നരസിംഹത്തിന് ശേഷം 24നടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ മറ്റൊരു ചരിത്രമാകുകയായിരുന്നു. 2013 ഡിസംബറില്‍ തിയറ്ററിലെത്തിയ ദൃശ്യം മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായി മാറി. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പുലിമുരുകന്‍ 100, 150 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കനുള്ള ശ്രമത്തിലാണ് ദൃശ്യം.

ദൃശ്യം ചൈനീസ് സംസാരിക്കുന്നു

ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ ചൈനയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുകയും തെന്നിന്ത്യന്‍ ഇതിഹാസമായ ബാഹുബലി രണ്ടാം ഭാഗം ചൈനീസ് റിലീസിന് തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദൃശ്യവും ചൈനീസ് സംസാരിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍

ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യം ചൈനീസിലേക്ക് മൊഴിമാറ്റുന്നതിനായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ട്.

പുതിയ റെക്കോര്‍ഡ്

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്ത ദൃശ്യം ചൈനയിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ പുതിയ റെക്കോര്‍ഡാണ് ചിത്രത്തെയും മോഹന്‍ലാലിനേയും കാത്തിരിക്കുന്നത്. ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡാണ് ദൃശ്യത്തിന് സ്വന്തമാകുക.

ഫാമിലി ത്രില്ലര്‍

ത്രില്ലര്‍ സ്വഭാവമുള്ള കുടുംബ ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, അന്‍സിബ, ബേബി എസ്‌തേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കളക്ഷനിലെ റെക്കോര്‍ഡ്

50 കോടി എന്ന സംഖ്യ ഒരു മലയാള സിനിമയ്ക്ക് അത്ര വേഗം എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന സമയത്തായിരുന്നു 50ഉം 60ഉം കടന്ന് 70 കോടിക്കടുത്ത് ദൃശ്യം കളക്ഷന്‍ നേടിയത്. പിന്നീട് പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങള്‍ 50 കടന്നെങ്കിലും ദൃശ്യത്തെ കളക്ഷനെ മറികടന്നതും മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു.

ചൈനയിലും നേടുമോ?

ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ദൃശ്യത്തെ ചൈനീസ് പ്രേക്ഷകര്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്നത് ഏറെ ശ്രദ്ധേയമാണ്. ചിത്രം എന്ന് ചൈനയില്‍ റിലീസ് ചെയ്യുമെന്നോ എത്ര തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ജീത്തു ജോസഫ് പ്രണവിനൊപ്പം

ദൃശ്യം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് ജീത്തു ജോസഫ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രവും ഒരു ക്രൈം ത്രില്ലറാണ്. അടുത്ത മാസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

English summary
Mohanlal’s Drishyam is one of the biggest ever blockbusters in Malayalam cinema. The Jeethu Joseph directorial was released in 2013 and it emerged as the highest grossing Malayalam movie of that time. After successful remakes in Tamil, Telugu, Kananda and Hindi, the movie is now getting a Chinese version.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam