ദൃശ്യം തെലുങ്ക് ഇന്റസ്ട്രിയെ തന്നെ മാറ്റും: വെങ്കിടേഷ്
ജിത്തു ജോസഫ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച്, പോയ വര്‍ഷം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന നിലയിലേക്കുയര്‍ന്ന ദൃശ്യത്തിന് തെലുങ്കിലും വമ്പന്‍ സ്വീകരണം. ജൂലൈ 11നാണ് ചിത്രം തിയേറ്ററിലെത്തിയത്. ദൃശ്യം എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്
ശ്രീപ്രിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജോര്‍ജു കുട്ടിയായി എത്തിയത് വെങ്കിടേഷ് ആണ്. തെലുങ്കുലെത്തിയപ്പോള്‍ ജോര്‍ജു കുട്ടി രാം ബാബു ആയി. മീന തന്നെയാണ് തെലുങ്കിലും നായിക. രാണി ജോര്‍ജ് തെലുങ്കിലെത്തിയപ്പോള്‍ ജ്യോതിയായെന്നുമാത്രം.

ആശ ശരത്ത് ചെയ്ത പോലീസ് ഓഫീസറുടെ വേഷം നദിയ മൊയ്തു ഭംഗിയാക്കി. ബേബി എസ്തറും റോഷന്‍ ബഷീറും മലയാളത്തിലെന്നപോലെ തെലുങ്കിലും അടിച്ചുപൊളിച്ചു. ശരത്തിന്റെ സംഗീതവും മികച്ചതാണ്. ദൃശ്യം തെലുങ്ക് ഫിലിം ഇന്റസ്ട്രിയില്‍ തന്നെ മാറ്റം സൃഷ്ടിയ്ക്കുമെന്നാണ് വെങ്കിടേഷ് പറയുന്നത്.
കന്നടയില്‍ ജൂണ്‍ 20ന് തന്നെ ദൃശ്യ എന്ന പേരില്‍ ചിത്രം തിയേറ്ററിലെത്തിയിരുന്നു. മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. കന്നടയിലെത്തിയപ്പോള്‍ നവ്യ നായരാണ് ഭാര്യാ വേഷത്തിലെത്തിയത്. പ്രഭു ഗണേഷ് സിദ്ദിഖിന്റെ വേഷത്തിലെത്തിയപ്പോള്‍ ആശ ശരത്തു തന്നെയാണ് തന്റെ വേഷം കന്നടയിലും എത്തിച്ചത്.
ഇനി തമിഴിന്റെ ചിത്രീകരണമാണ് നടക്കുന്നത്. കമല്‍ ഹസനാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷവുമായി എത്തുന്നത്. ജിത്തു ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമി കമലിന്റെ നായികയായെത്തുമെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











