»   » ദൃശ്യത്തിന്റെ ആദ്യ പകുതി ലാഗ് ചെയ്തത് ഇതിനായിരുന്നോ? രഹസ്യം പുറത്തുവിട്ട് ജിത്തു ജോസഫ് !!

ദൃശ്യത്തിന്റെ ആദ്യ പകുതി ലാഗ് ചെയ്തത് ഇതിനായിരുന്നോ? രഹസ്യം പുറത്തുവിട്ട് ജിത്തു ജോസഫ് !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലും ജിത്തു ജോസഫും ഒരുമിച്ച ദൃശ്യം സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാമ്. മോഹന്‍ലാലും മീനയും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കുടുംബ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചത്. ബോക്‌സോഫീസില്‍ വന്‍വിജയം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ദൃശ്യം. മലയാളത്തില്‍ ഏറെ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷയിലേക്ക് റീമേക്ക് ചെയ്തിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ജോര്‍ജ്ജകുട്ടിയുടെ കുടുംബകഥയാണ് പറഞ്ഞത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ജോര്‍ജ്ജുകുട്ടിയുടെ കുടുംബം. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നത്. മലയാളത്തില്‍ നിന്ന് ആദ്യമായി അമ്പത് കോടി സ്വന്തമാക്കിയ ചിത്രം കൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ ആദ്യ പകുതി വലിച്ചു നീട്ടിയതിനെക്കുറിച്ച് സംവിധായകന്‍ അഭിമുഖങ്ങളിലൂടെ വ്യകത്മാക്കിയിരുന്നു. എന്തിന് വേണ്ടിയാണ് ആദ്യ പകുതി ഇത്ര ലാഗ് ചെയ്തതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ സിനിമ

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായാണ് ജിത്തു ജോസഫ് അറിയപ്പെടുന്നത് തന്നെ. പൃഥ്വിരാജ് ജയസൂര്യ മേഘ്‌ന ടീമിന്റെ മെമ്മറീസിനു ശേഷം ജിത്തു ഒരുക്കിയ ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. കളക്ഷനില്‍ റെക്കോര്‍ഡിട്ട ചിത്രം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ജിത്തു ജോസഫിന്റെ കരിയര്‍ ബ്രേക്ക് ചിത്രം

ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട് ചെയ്യുന്ന ചിത്രങ്ങള്‍ ദൃശ്യത്തെ വെച്ച് വിലയിരുത്തുന്ന സ്ഥിതി വിശേഷവും ഉടലെടുത്തിരുന്നു. ദൃശ്യം സംവിധായകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല സംവിധായകന്റെ അടുത്ത ചിത്രമെത്തിയപ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

കോപ്പിയടി ആരോപണവും നേരിട്ടു

ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം മോഷണമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. പ്രമുഖ ഹോളിവുഡ് ചിത്രത്തെ കോപ്പിയടിച്ചാണ് ഈ ചിത്രം ഒരുക്കിയതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പിന്നീട് സംവിധായകന്‍ തന്നെ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുകയായിരുന്നു.

മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഇടം പിടിച്ചു

മികച്ച പത്ത് ത്രില്ലര്‍ ചിത്രങ്ങളെക്കുറിച്ച് പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതിലൊന്ന് ദൃശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ ചിത്രം ഇന്നും പ്രേക്ഷകര്‍ ഏറെ ഓര്‍ത്തിരിക്കുന്നതും ഇതു കൊണ്ടു തന്നെയാണ്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തെ ഇത്രയുമധികം വിജയിപ്പിച്ചതും കുടുംബ പ്രേക്ഷകര്‍ തന്നെയാണ്.

സെക്കന്‍ഡ് ഹാഫ് മുതല്‍ തുടങ്ങുന്ന ത്രില്‍

ജോര്‍ജ്ജു കുട്ടിയുടെയും കുടുംബത്തിന്റെയും സന്തോഷകരമായ ജീവിതത്തെക്കുറിച്ചാണ് ആദ്യ പകുതിയില്‍ കാണിക്കുന്നത്. എന്നാല്‍ അടുത്ത ഭാഗമാവുമ്പോഴേക്കും കഥാഗതി മാറുകയും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ് പിന്നീടുള്ളത്. അത് തന്നെയാണ് ചിത്രത്തിന്റെ മികവും.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു

അടുത്ത സീനില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ഇത്രയുമധികം ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു ചിത്രം സമീപ കാലയളവില്‍ ഇറങ്ങിയിട്ടില്ല. രണ്ടാം പകുതി മുതല്‍ അവസാനം വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംവിധായകന്റെ കഴിവിനെയാണ് പ്രേക്ഷകര്‍ അഭിനന്ദിക്കുന്നത്.

ഇഴച്ചില്‍ പോലും മനോഹരമായി ഉപയോഗിച്ചു

സാധാരണഗതിയില്‍ സിനിമയിലെ ലാഗിങ്ങ് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെടാറില്ല. അനാവശ്യമായ രീതിയില്‍ വലിച്ചു നീട്ടിയ രംഗങ്ങള്‍ക്ക് നേരെ പ്രേക്ഷകര്‍ മുഖം തിരിക്കുന്ന കാഴ്ചയാണ് കണ്ടുവരാറുള്ളത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന സംവിധായകന്‍ ബുദ്ധിപരമായ നീക്കത്തിലൂടെ ലാഗ് പോലും മനോഹരമാക്കി.

ആദ്യപകുതിയില്‍ അല്ല ലാഗ് കൂടുതലുള്ളത്

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ലാഗിനെക്കുറിച്ചാണ് പ്രേക്ഷകര്‍ പരാതിപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള വലിച്ചു നീട്ടല്‍ രണ്ടാം പകുതിയിലാണ് ഉപയോഗിച്ചിട്ടുള്ളതെന്നം ജിത്തു ജോസഫ് പറയുന്നു. ആദ്യ പകുതി 1 മണിക്കൂറും രണ്ടാം ഭാഗം 1.5 മണിക്കൂറുമാണ്. രണ്ടാം പകുതിയിലെ വലിച്ചു നീട്ടല്‍ മനപ്പൂര്‍വ്വം നടത്തിയതാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമയില്‍ ഇഴച്ചില്‍ ആവശ്യമാണ്

സിനിമയില്‍ ലാഗ് നിര്‍ബന്ധമാണെന്ന ചിന്താഗതിക്കാരനാണ് ജിത്തു ജോസഫ്. സംവിധായകന്റെ കഴിവു തിരിച്ചറിയാന്‍ ചിത്രത്തിലെ ലാഗിന്റെ ദൈര്‍ഘ്യം പരിശോധിച്ചാല്‍ മതിയെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

റീമേക്കിലൂടെ കോടികള്‍ സ്വന്തമാക്കി

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ചിത്രത്തിന് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം നിര്‍മ്മിച്ചത് സുരേഷ് ബാലാജിയാണ്. തമിഴ് വേഴ്ഷനായ പാപനാശം സംവിധാനം ചെയ്തത് ജിത്തു ജോസഫ് തന്നെയായിരുന്നു.

English summary
The movie’s director Jeethu Joseph in a recent interview opened up why he purposefully used the lags. He wanted to establish the family and their lives slowly so that the audience will root for them when they face a problem. That’s exactly how it turned out to be. Though many people complained that the first half was very lengthy and slow, it was actually the opposite. The initial half was only 1 hour long while the second half had a duration of 1.45 hours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam