പൃഥ്വിരാജിന്‍റെ ഈ തീരുമാനം കിടുക്കി! ഡ്രൈവിംഗ് ലൈസന്‍സിനിടയിലെ അനുഭവം പങ്കുവെച്ച് ലൈറ്റ്മാന്‍!
താരങ്ങള്‍ക്ക് മാത്രമല്ല സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച താമസ സൗകര്യമൊരുക്കിയ പൃഥ്വിരാജിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളുമുള്ള റൂമായിരുന്നു ലൈറ്റ്മാനും നല്‍കിയത്. നായകനായും നിര്‍മ്മാതാവായും പൃഥ്വിരാജ് എത്തുന്ന ഡ്രൈവിംഗ് ലൈസന്‍സിനിടയിലാണ് ഈ സംഭവം. ഇത്തരത്തിലൊരു തീരുമാനമെടുത്ത പൃഥ്വിരാജിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മനു മാളികയാണ് ഇതേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. റൂമിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെ വീഡിയോയും കുറിപ്പും വൈറലായി മാറിയിരുന്നു.
കേരള സിനി ഔട്ട് ഡോർ യൂണിറ്റിൽ വർക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റ്മാന് ഫുള്‍ പടത്തിനു താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600, 700 രൂപ കൊടുക്കുമ്പോൾ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളുയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന തരത്തില്‍ നല്ല സിനിമകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. ശക്തമായ പിന്തുണയുമായി സുപ്രിയ മേനോനും അദ്ദേഹത്തിനൊപ്പമുണ്ട്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ വേറിട്ട കഥാപാത്രവുമായാണ് താരമെത്തുന്നത്.


Click it and Unblock the Notifications