twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധൈര്യമുണ്ടെങ്കില്‍ നഗ്നനാകൂ; സല്‍മാന്‍ ഖാന് ആമിറിന്റെ വെല്ലുവിളി

    By Gokul
    |

    ദില്ലി: വിവസ്ത്രനായി പോസ്റ്ററിനുവേണ്ടി പോസ് ചെയ്ത് വ്യത്യസ്തനായ ആമിര്‍ ഖാന്‍ ബോളിവുഡിലെ ആക്ഷന്‍ കോമഡി സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെ വെല്ലുവിളിച്ചു. തന്നെ പോലെ നഗ്നനായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനാണ് ആമിറിന്റെ വെല്ലുവിളി. പി കെ എന്ന സിനിമയുടെ പോസ്റ്ററിലാണ് ആമിര്‍ തുണിയുരിഞ്ഞത്.

    സംഭവം ഏറെ വിവാദമാവുകയും കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അതിനിടെ ആമിറിന്റെ രണ്ടാമത്തെ പോസ്റ്ററും റിലീസ് ചെയ്തു. പൂര്‍ണമായി വസ്ത്രമുടുത്താണ് രണ്ടാമത്തെ പോസ്റ്റര്‍. ഈ പോസ്റ്റര്‍ പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആമിര്‍ തന്റെ സുഹൃത്തുകൂടിയായ സല്‍മാനെ തമാശരൂപത്തില്‍ വെല്ലുവിളിച്ചത്.

    aamirkhan

    സല്ലു എല്ലാം ചെയ്യുന്നുണ്ട്. പല തരത്തിലുള്ള പരീക്ഷണങ്ങളും അദ്ദേഹം പോസ്റ്ററുകളില്‍ വരുത്തുന്നു. ധും ത്രീ യ്ക്കു വേണ്ടിയും ബിഗ്‌ബോസിനു വേണ്ടിയും തൊപ്പിയണിഞ്ഞു. ഒട്ടേറെ സീനുകളില്‍ ഷര്‍ട്ടൂരിയിട്ടുമുണ്ട്. എന്നാല്‍ തന്നെപ്പോലെ വിവസ്ത്രനാകാന്‍ കഴിയുമോ എന്നാണ് ആമിര്‍ ഖാന്റെ ചോദ്യം. താനാണെങ്കില്‍ സ്‌ക്രിപ്റ്റില്‍ ആവശ്യപ്പെടുന്ന ഏതു കാര്യത്തിനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

    ഡിസംബര്‍ 19 ന് പുറത്തിറങ്ങുന്ന ആമിറിന്റെ പികെ എന്ന സിനിമ രാജ്കുമാര്‍ ഹിറാനിയാണ് സംവിധാനം ചെയ്യുന്നത്. ത്രി ഇഡിയറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ജോഡികള്‍ വീണ്ടും ഒരുമിക്കുമ്പോള്‍ ആമിര്‍ നല്ല പ്രതീക്ഷയിലാണ്. പോസ്റ്റര്‍ വിവാദമെല്ലാം രണ്ടാമത്തെ പോസ്റ്ററോട് അവസാനിച്ചെന്നാണ് ആമിര്‍ പറയുന്നത്. സിനിമ കണ്ടുകഴിഞ്ഞാല്‍ ആരും തന്നെ വിമര്‍ശിക്കില്ലെന്നും അദ്ദഹം വ്യക്തമാക്കി.

    English summary
    Drop your pants; Aamir Khan challenges Salman Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X