മൊഴിമാറ്റ സീരിയലുകള്‍ക്കെതിരെ സീമ ജി നായര്‍
മൊഴിമാറ്റ ചിത്രങ്ങള്‍ക്കെതിരെ മുന്‍പ് സാന്‍ഡല്‍വുഡ് താരങ്ങള്‍ പ്രതിഷേധിച്ചത് ഓര്‍മ്മയില്ലേ. കന്നട സിനിമ ലോകത്തെ തകര്‍ക്കും വിധത്തില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. എന്നാല്‍ സമാനമായൊരു അവസ്ഥ നേരിടുകയാണ് കേരളത്തിലെ സീരിയല്‍ താരങ്ങള്‍.
അടുത്തിടെയായി ഹിന്ദിയില്‍ നിന്ന് മൊഴിമാറ്റി ഒട്ടേറെ പരമ്പരകളാണ് മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളം സീരിയലുകള്‍ക്ക് പകരം ഇത്തരം മൊഴിമാറ്റ സീരിയലുകള്‍ എത്തുന്നത് ചാനലുകാര്‍ക്ക് ലാഭമാണ്.

എന്നാല്‍ കേരളത്തിലെ സീരിയല്‍ താരങ്ങളുടെ വരുമാനമാണ് ഈ മൊഴിമാറ്റത്തിലൂടെ നഷ്ടമാകുന്നത്. ചലച്ചിത്ര-ടിവി താരമായ സീമ ജി നായരാണ് മൊഴിമാറ്റ സീരിയലുകള്‍ ടെലിവിന്‍ അഭിനേതാക്കള്‍ക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞത്.
പല മലയാളം പരമ്പരകള്‍ക്കും പകരമായാണ് മൂന്നും നാലും മൊഴിമാറ്റ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്. പുരാണകഥകള്‍ വരെ മൊഴിമാറ്റം ചെയ്യപ്പെടുന്ന പരമ്പരകളില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ ഇത്തരം പരമ്പരകള്‍ക്കുണ്ട്.


Click it and Unblock the Notifications











