നിന്നെ പോലൊരു അഹങ്കാരിയെ എന്റെ സിനിമയിലേക്ക് വിളിക്കില്ല! പത്മരാജനുമായി വഴക്കുണ്ടായതിനെ പറ്റി ഭാഗ്യലക്ഷ്മി

മലയാള സിനിമയില്‍ നിരവധി നടിമാര്‍ക്ക് ശബ്ദം കൊടുത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഉര്‍വശി, രേവതി, ശോഭന തുടങ്ങി മുന്‍നിര നടിമാരുടെ സൂപ്പര്‍ ഹിറ്റായ കഥാപാത്രങ്ങളുടെ ശബ്ദത്തിന് പിന്നില്‍ ഭാഗ്യലക്ഷ്മിയായിരുന്നു. ലെജന്‍ഡായ സംവിധായകന്മാരുടെ സിനിമകളിലും താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് താരം ഇപ്പോള്‍.

എന്നാല്‍ സംവിധായകന്‍ പത്മരാജനുമായി ഒരിക്കല്‍ തനിക്ക് വഴക്ക് കൂടേണ്ടാതായി വന്നു. ഇനിയൊരിക്കലും നിങ്ങളെ എന്റെ സിനിമയിലേക്ക് വിളിക്കില്ലെന്നാണ് അന്ന് പപ്പേട്ടന്‍ പറഞ്ഞത്. ഗര്‍ഭിണിയായിരുന്ന കാലത്താണ് ഇത് സംഭവിക്കുന്നതെന്നും കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ഭാഗ്യലക്ഷ്മി പറയുന്നു.

bhagyalakshmi

ഒരു വര്‍ഷത്തില്‍ നൂറ്റി ഇരുപതോളം സിനിമകള്‍ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഒരു മാസത്തില്‍ എത്ര സിനിമകള്‍ റിലീസ് ചെയ്തുവെന്ന് നാനയില്‍ ലിസ്റ്റ് വരുമായിരുന്നു. ഇത് എന്റെ സിനിമയാണെന്ന് പറഞ്ഞ് ഞാന്‍ ഓരോന്നും എണ്ണും. നാനയിലാണ് ആദ്യമായി എന്റെ ഫോട്ടോ അച്ചടിച്ച് വരുന്നത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തതിനെ കുറിച്ചായിരുന്നു.

ഞാന്‍ ആസ്വദിച്ച് ഡബ്ബ് ചെയ്ത ഒരുപാട് സിനിമകളുണ്ട്. നോക്കെത്താദൂരത്ത് പന്ത്രണ്ട് ദിവസമാണ് ഡബ്ബ് ചെയ്യേണ്ടി വന്നത്. ഫാസില്‍ സാറിന്റെ ഒരുവിധം സിനിമകളെല്ലാം ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ചിലരുടെ പെര്‍മന്റ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. പത്മരാജന്റെ സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും അത് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരിക്കല്‍ പപ്പേട്ടനുമായി വഴക്ക് കൂടേണ്ടതായി വന്നിട്ടുണ്ട്. ചിലപ്പോള്‍ ധൈര്യം ഒരു വിവരക്കേടായി മാറും. നമ്മള്‍ എന്തിനാണ് ജോലി ചെയ്യുന്നത്. വിശപ്പ് മാറ്റാനും ഭക്ഷണം കഴിക്കാനുമാണ്. ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിട്ട് തുടങ്ങിയത് പതിനൊന്നിനാണ്.

ലഞ്ച് ബ്രേക്ക് ഇല്ലാതെ സീന്‍ പോയി കൊണ്ടിരിക്കും. എനിക്കാണങ്കില്‍ വിശന്നിട്ട് കാലൊക്കെ വിറയ്ക്കാന്‍ തുടങ്ങി. പപ്പേട്ടന്‍ ഉള്ളില്‍ കണ്‍സോളില്‍ ഇരിക്കുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടറോട് എനിക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞു. ബ്രേക്ക് പറയാന്‍ പറയെന്ന് ഞാനിങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്. മൈക്കിലൂടെ ഞാന്‍ സ്വകാര്യം പറയുകയാണെങ്കിലും അകത്തിരുന്ന് പപ്പേട്ടന്‍ ഇത് കേള്‍ക്കുന്നുണ്ട്. അദ്ദേഹം ഈ സീന്‍ തീര്‍ത്തിട്ട് മതിയെന്ന് പറയൂ എന്ന് പറഞ്ഞു.

bhagyalakshmi

അതൊരു വലിയ സീനാണ്. വിശപ്പ് സഹിക്കാതെ ഞാന്‍ അപ്പുറത്തേ വാതിലിലൂടെ പുറത്തേക്കിറങ്ങി. അന്നെന്റെ ഭര്‍ത്താവ് ചിത്രാഞ്ജലിയില്‍ ജോലി ചെയ്യുന്നുണ്ട്. നമുക്ക് വീട്ടില്‍ പോയി ചോറ് കഴിക്കാമെന്ന് പറഞ്ഞു. പക്ഷേ വീട്ടിലേക്ക് ദൂരം കൂടുതല്‍ ഉള്ളതിനാല്‍ അടുത്തൊരു ഹോട്ടലില്‍ നിന്നും കഴിച്ചു.

തിരിച്ച് വന്ന് സ്റ്റുഡിയോയില്‍ കയറി ഡബ്ബിങ് തുടര്‍ന്നു. ആരും ഒന്നും പറഞ്ഞില്ല. എല്ലാം കഴിഞ്ഞതിന് ശേഷം സംവിധായകനോട് താങ്ക്‌സ് പറഞ്ഞ് ഷേക്ക് ഹാന്‍ഡ് ഒക്കെ കൊടുത്തിട്ടാണ് പോവുക. അങ്ങനെ പപ്പേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം ഷേക്ക് ഹാന്‍ഡ് തന്നില്ല. എന്നിട്ട് എന്നോട് നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞു. ഞാനത് തലകുലുക്കി സമ്മതിച്ചു.

നിങ്ങളെ പോലെ ഒരു അഹങ്കാരിയെ ഞാനിതുവരെ കണ്ടിട്ടില്ല. ഇനി എന്റെ സിനിമയില്‍ നിങ്ങളെ വിളിക്കില്ലെന്നും പറഞ്ഞു. ശരി സാറെന്ന് പറഞ്ഞ് ഞാന്‍ പോന്നു. എന്റെ മനസില്‍ കുടുംബവുമായി താമസിക്കാമല്ലോ, ഈ ജോലിയില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X