»   » നടിമാരുടെ അഭിനയം അത്ഭുതപ്പെടുത്തി! വനിതാ കൂട്ടായ്മയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

നടിമാരുടെ അഭിനയം അത്ഭുതപ്പെടുത്തി! വനിതാ കൂട്ടായ്മയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിമാര്‍ നേരിടുന്ന ആക്രമങ്ങള്‍ക്ക് എതിരെ മലയാള സിനിമയില്‍ നിന്നും വനിതകളുട നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മയാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മയില്‍ തന്നെ ആരും വിളിച്ചില്ലെന്ന് പറഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു.

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

അഭിനയിക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍മാതാക്കള്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്‍!!

മുമ്പ് സിനിമയിലെ സ്ത്രീകള്‍ക്കും ഒരു സംഘടന വേണമെന്ന് ആശയം മുന്നോട്ട് വെച്ച ഭാഗ്യലക്ഷ്മിയെ പുതിയൊരു കൂട്ടായ്മ തുടങ്ങിയപ്പോള്‍ ആരും അറിയിച്ചില്ലായിരുന്നു. എന്നാല്‍ തന്നെ സംഘടനയിലേക്ക് ചേര്‍ക്കാത്തതിനെ തുടര്‍ന്നുണ്ടായതും മറ്റുമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവിനെ സംബന്ധിച്ച് തുടരുന്ന പരാമര്‍ശങ്ങള്‍ക്ക് താരം മറുപടി പറഞ്ഞിരിക്കുന്നത്.

മറുപടി പറഞ്ഞ് മടുത്തു

കുറേ ദിവസമായി കേള്‍ക്കുന്നു വിമെന്‍ കളക്ടിവ് ഇന്‍ സിനിമ (WCC) എന്ന സംഘടനയില്‍ ഞാനില്ലാത്തതിന്റേയോ എന്നെ ചേര്‍ക്കാത്തതിന്റേയോ പരാമര്‍ശങ്ങളും വിമര്‍ശനങ്ങള്‍ക്കുമൊക്കെ മറുപടി പറഞ്ഞ് മടുത്തു. ഓരോരുത്തര്‍ക്കും തനിത്തനിയെ മറുപടി പറയുന്നതിലും നല്ലതല്ലേ ഈ പോസ്റ്റ്. ഇതോടു കൂടി ഈ വിഷയം തീരുമല്ലോ.(?)

ഞാനൊരു വിഡ്ഢിയല്ല

ആദ്യമേ പറയട്ടെ, മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ ഞാനുണ്ടാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഞാനുണ്ടാവരുതെന്നുളള നിര്‍ദ്ദേശം ആരെങ്കിലും നല്‍കിയോ എന്നും എനിക്കറിയില്ല. ഞാനങ്ങനെ പറഞ്ഞിട്ടുമില്ല. അങ്ങനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഞാനൊരു വിഡ്ഢിയുമല്ല.

ഞാന്‍ അംഗമല്ലാത്ത സംഘടന വേറെയുമുണ്ട്

ഇതില്‍ ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല. ഈ സംഘടനയില്‍ ഞാനില്ലാത്തത് കൊണ്ട് എനിക്കോ ആ സംഘടനക്കോ യാതൊരു നഷ്ടവുമില്ല. ഞാനംഗമല്ലാത്ത വേറേയും സംഘടനയുണ്ട് മലയാള സിനിമയില്‍. എന്ന് കരുതി ആ സംഘടനക്ക് എന്തെങ്കിലും ആരുടെയെങ്കിലും നിര്‍ദേശമുണ്ടെന്ന് അര്‍ത്ഥമില്ല.

മാധ്യമങ്ങള്‍ വഴിയാണ് ഞാനറിയുന്നത്

എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാന്‍ സ്വയം നേടിയെടുത്തവളാണ്. ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങള്‍ വഴിയാണ് ഞാനറിയുന്നത്.

എനിക്കറിയില്ലായിരുന്നു

അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ എന്നെ വിളിച്ച് എന്ത് കൊണ്ട് നിങ്ങളെ കണ്ടില്ല അവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നേ അന്നും ഇന്നും ഞാന്‍ പറയുന്നുളളു. എന്നെ അറിയിക്കേണ്ട കാര്യവുമില്ല.

കൂട്ടുകാരികളുടെ അഭിനയം

നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പക്ഷേ സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തില്‍ ഈ സംഘടനയിലെ അംഗങ്ങളായ എന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാന്‍ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം എന്നെ അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്..സുഹൃത്തുക്കളാവുമ്പോ നമ്മള്‍ വിളിച്ച് ചോദിക്കുമല്ലോ.

വിശദീകരണം തമാശയായി തോന്നി

അതിനവര്‍ തന്ന വിശദീകരണം നല്ല തമാശയായിരുന്നു. അത് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല.. ഇതോടു കൂടി WCC യും ഭാഗ്യലക്ഷ്മിയും എന്ന വിവാദവും പരാമര്‍ശങ്ങളും ഒന്നവസാനിപ്പിക്കണേ, പ്ലീസ്...

അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടും

ഇങ്ങനെയൊരു വിമര്‍ശനം(വിവാദം) നില നില്‍ക്കുന്നിടത്തോളം ഒരു സാധാരണ വ്യക്തിയെന്ന നിലയ്ക്കുളള അഭിപ്രായം പോലും ഞാന്‍ പറയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നു. എന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

English summary
Women in Cinema Collective's Facebook post going viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam