»   » മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

Posted By: Rohini
Subscribe to Filmibeat Malayalam

കാലിക പ്രശ്‌നങ്ങളോട് എന്നും ബ്ലോഗ് എഴുതി പ്രതികരിയ്ക്കുന്ന നടനാണ് മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ചുകൊണ്ടായിരുന്നു ഒടുവിലത്തെ പോസ്റ്റ്.

മോഹന്‍ലാലിന് മുന്നില്‍ അടിയറവു പറഞ്ഞ് അജിത്തും സൂര്യയും; പ്രതിസന്ധികളൊന്നും വിഷയമല്ല!!

ലാലിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഹന്‍ലാലിന്റെ നിലപാടിനോട് പ്രതികൂലിച്ച് രംഗത്തെത്തിയിരിയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

തനിയ്ക്ക് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവത്തിലൂടെയാണ് ഭാഗ്യലക്ഷ്മി പ്രതികരിയ്ക്കുന്നത്. മോഹന്‍ലാലിന്റെ ബ്ലോഗിനെ കുറിച്ച് ഒന്നും തന്നെ പരമാര്‍ശിയ്ക്കുന്നില്ലെങ്കിലും, ചില വാചകങ്ങള്‍ ലാലിന്റെ നിലപാടിന് എതിരെയാണ്.

ലാല്‍ പറഞ്ഞത്

മദ്യ ഷാപ്പിലും, സിനിമാ ടാക്കീസിന് മുന്നിലും ക്യൂ നില്‍ക്കുന്നവര്‍ക്ക്, എന്ത് കൊണ്ട് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ഈ ക്യൂവിനോട് യോജിച്ചുകൂടാ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഇത് രാജ്യ സ്‌നേഹമാണെന്നും നടന്‍ പറയുന്നു.

ഭാഗ്യലക്ഷ്മി പറയുന്നത്

വീട്ടിലെ ഒരംഗമായ വസന്തയ്ക്ക് കാലൊടിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സിക്കാന്‍ കാശില്ലാതെ ബുദ്ധിമുട്ടി. എടിഎമ്മിന് മുന്നിലും ബാങ്കിലും ഉള്ള ക്യൂ മദ്യം വാങ്ങാനല്ല എന്നും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആ വേദന അനുഭവിച്ചാലേ അറിയൂ.

ഇതാണ് ഭാഗ്യ ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാലിക പ്രശ്‌നങ്ങളോട് പ്രവൃത്തിയിലൂടെ പ്രതികരിക്കുന്ന ആളാണ് ഭാഗ്യലക്ഷ്മിയും

ലാലിന്റെ ബ്ലോഗ്

ഇതാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്‌

English summary
Dubbing artist Bhagyalakshmi against note ban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam