ചെയ്തത് പോരെന്നാണ് തോന്നിയതെന്ന് ഭാഗ്യലക്ഷ്മി! അവന് അര്‍ഹിച്ചതാണ് ലഭിച്ചതെന്ന് അവരും പറഞ്ഞു

സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ ശക്തമായ പ്രതികരണം നടത്തിയ ഭാഗ്യലക്ഷ്മിയേയും ദിയ സനയേയും വിമര്‍ശിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. നിയമം കൈയ്യിലെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ് ഇരുവരും ചെയ്തതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. ഇതേക്കുറിച്ചുള്ള പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്. തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യമാണ് ഭാഗ്യലക്ഷ്മി ചെയ്തതെന്ന് പറഞ്ഞും ആളുകള്‍ എത്തിയിരുന്നു.

നിരവധി പേരാണ് ഈ സംഭവത്തിന് ശേഷം തന്നെ വിളിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നട്ടെല്ലുള്ള ആണുങ്ങളൊന്നും ഈ സംഭവത്തെ എതിര്‍ക്കില്ലെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പോസ്റ്റുകള്‍. ഫേസ്ബുക്കില്‍ അത്ര സജീവമല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയിലെ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

പ്രതികരണത്തിന് ശേഷം

പ്രതികരണത്തിന് ശേഷം

ഇത്രയും കുറച്ചേ ഞാന്‍ പ്രതികരിച്ചുള്ളോയെന്നായിരുന്നു ആ വീഡിയോ കണ്ടപ്പോള്‍ തോന്നിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കുറച്ചുകൂടെ കൊടുക്കാമായിരുന്നുവെന്ന് തോന്നിയിരുന്നു, ചിലരൊക്കെ വിളിച്ച് പോരായിരുന്നു ചേച്ചീയെന്ന് പറഞ്ഞിരുന്നു. ദിയയ്ക്ക് കുറേ ഭീഷണികളും തെറിവിളികളുമൊക്കെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നെയെന്താണ് ആരും വിളിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ അതും കൂടി തനിക്ക് വരുന്നുണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത്. തന്നെ തെറി പറഞ്ഞാല്‍ ഇവര്‍ പ്രതികരിക്കുമെന്നും, സംഗതി മാറുമെന്നുമുള്ള ഭയമാണ് ഉണ്ടാക്കേണ്ടത്. അവര്‍ വെറുതെയിരിക്കില്ല എന്ന തോന്നല്‍ ഓരോ സ്ത്രീക്കും ഉണ്ടാക്കാന്‍ പറ്റും.

 ഭയന്ന് പിന്‍മാറരുത്

ഭയന്ന് പിന്‍മാറരുത്

സൈബര്‍നിയമം ദുര്‍ബലമാണ്. അതില്‍ നിന്നുകൊണ്ട് നമുക്ക് പ്രതികരിക്കാന്‍ കഴിയണം. ഭയന്ന് പിന്‍മാറരുത്. ആ സമയത്ത് പരിസര ബോധം പോയി നില്‍ക്കുന്ന സമയമായിരുന്നു. ചോര തിളയ്ക്കുക എന്ന് പറയുന്ന സമയമുണ്ടല്ലോ അത് പോലെയുള്ള അവസ്ഥയായിരുന്നു. അന്ന് ഉച്ചവരെ ആ വീഡിയോ കണ്ടിട്ടില്ലായിരുന്നു. അതിനിടയിലാണ് അയാള്‍ ഉപയോഗിച്ച വാക്കുകളെക്കുറിച്ച് ചിലര്‍ പറഞ്ഞത്. ഇതെന്നോട് പറയല്ലേ, ഞാന്‍ എന്നെത്തന്നെ നിയന്ത്രിച്ചോണ്ടിരിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു.

പ്രതിഷേധ സൂചകമാണ്

പ്രതിഷേധ സൂചകമാണ്

സുഗതകുമാരിയെ അമ്മയെപ്പോലെ കാണുന്ന വളരെ അടുത്ത് പരിചയമുള്ള സ്ത്രീ വിളിച്ചിട്ട് അമ്മയെ മോശം പറഞ്ഞെന്ന് പറഞ്ഞിരുന്നു. ചേച്ചി അതെങ്കിലും സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് വീഡിയോ കണ്ടത്. ഇയാളോട് ചോദിക്കാമെന്ന് കരുതി നില്‍ക്കുന്നതിനിടയിലാണ് ദിയ വന്നത്. ചേച്ചി ഞാനും വരാമെന്ന് പറഞ്ഞ് ദിയയും വരികയായിരുന്നു. സംസാരിച്ചതിന് ശേഷമായാണ് കരി ഓയില്‍ ഒഴിച്ചത്. കരി ഓയില്‍ ഒഴിക്കുന്നത് പ്രതിഷേധ സൂചകമാണ്. രാഷ്ട്രീയക്കാരൊക്കെ അത് ഉപയോഗിക്കാറുണ്ട്. അതിനപ്പുറം തെറി വിളിക്കാമോ നിയമം കൈയ്യിലെടുക്കാനോ ഒന്നും ശ്രമിച്ചിരുന്നില്ല.

കേസുകളൊന്നുമില്ല

കേസുകളൊന്നുമില്ല

നിയമം വിട്ട് കളിക്കുന്നൊരാളല്ല ഞാന്‍. അഭിമാനത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്. എന്നാല്‍ അവിടെപ്പോയപ്പോള്‍ അദ്ദേഹം പെരുമാറിയ രീതിയും, ഉപയോഗിച്ച ഭാഷയുമുണ്ട്. ഇത്രയുമൊക്കെ പറഞ്ഞിട്ടും അവന് തീരുന്നില്ല. അപ്പോള്‍ നിയന്ത്രണം വിട്ടു. ലൈവ് പോവുന്നുണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല ആ സമയത്ത്. എന്‍രെ പേജിലൂടെയല്ല പോയത്. എനിക്ക് പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്യുകയായിരുന്നു. അത് കഴിഞ്ഞ് താഴേക്ക് പോന്നപ്പോള്‍ അവിടെ കൂടിയവരും വന്ന് സംസാരിച്ചിരുന്നു.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
അര്‍ഹിക്കുന്നത്

അര്‍ഹിക്കുന്നത്

ഇത് അവന്‍ അര്‍ഹിക്കുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ ചേച്ചി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുമാസത്തോളമായി വീഡിയോ പ്രചരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളാരും അങ്ങോട്ടേക്ക് കയറി വരാതിരുന്നതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ലാപ് ടോപും മൊബൈലും എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ചെയ്തിരുന്നില്ല. അതോടെയാണ് ലാപ് എടുത്തത്. അയാള്‍ തെളിവ് നശിപ്പിച്ചാലോ എന്നോര്‍ത്താണ് ലാപ് എടുത്തത്. നാല് മണിക്കൂറോളം ആ തെളിവുമായി പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങുകയായിരുന്നു ഞങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X