പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

By Desk

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 62 വയസായിരുന്നു. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ആനന്ദവല്ലിക്ക് ലഭിച്ചിരുന്നു. 1974മുതല്‍ 2002വരെയുളള കാലഘട്ടത്തില്‍ ഇരുനൂറ്റി അമ്പതിലധികം സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു.

cr anandavalli

അന്‍പതോളം സിനിമകളിലും ആനന്ദവല്ലി അഭിനയിച്ചിരുന്നു. ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് അവര്‍ ഡബ്ബിംഗ് മേഖലയിലേക്ക് എത്തിയിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണിമ ഭാഗ്യരാജിനും തൂവാനത്തുമ്പികളില്‍ സുമലതയ്ക്കു വേണ്ടിയും ശബ്ദം നല്‍കിയിരുന്നു.

സീമ,അംബിക,ശോഭന,ഉര്‍വ്വശി, രേവതി,പാര്‍വതി, ലിസി,ഗീത,മേനക, മാധവി, ജയപ്രദ,കാര്‍ത്തിക, ഗൗതമി,സുഹാസിനി,സുകന്യ,ശാരദ,സരിത, സുചിത്ര, ഭാനുപ്രിയ,രഞ്ജിനി,നന്ദിത ബോസ്,വിനയ പ്രസാദ്,കനക,ഖുശ്ബു, ശാന്തികൃഷ്ണ, സില്‍ക്ക് സ്മിത തുടങ്ങിയ നടിമാര്‍ക്കെല്ലാം ആനന്ദവല്ലി ശബ്ദം നല്‍കിയിരുന്നു. 1992ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

മഴത്തുളളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് ഒടുവില്‍ ഡബ്ബ് ചെയ്തത്. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകള്‍ക്കു വേണ്ടിയും ആനന്ദവല്ലി ശബ്ദം നല്‍കിയിരുന്നു. കൂടാതെ ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും പ്രവര്‍ത്തിച്ചു. കെപിഎസിയടക്കമുളള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ ആഭിനേത്രി കൂടിയായിരുന്നു അവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X