ഡയലോഗ് വേഗം പഠിക്കെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും, മമ്മൂക്കയെയും ലാലേട്ടനെയുംകുറിച്ച് ശ്രീജ രവി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് ശ്രീജ രവി. ശാലിനി, കാവ്യ മാധവന്‍, സുനിത, മാതു, ചാര്‍മിള, നയന്‍താര ഉള്‍പ്പെടെയുളള 125ലേറെ നായികമാര്‍ക്കാണ് ശ്രീജ ശബ്ദം നല്‍കിയത്. മലയാളത്തിന് പുറമെ തമിഴിലും നടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനേത്രിയായും ശ്രീജയെ പ്രേക്ഷകര്‍ കണ്ടു. ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലാണ് ആദ്യമായി നായികക്ക് വേണ്ടി ശ്രീജ ഡബ് ചെയ്തത്.
ഗ്ലാമര്‍ ലുക്കില്‍ തമന്ന ഭാട്ടിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
കാറ്റത്തെ കിളിക്കൂടില്‍ മോഹന്‍ലാലിനൊപ്പമുളള ഡബ്ബിംഗ് അനുഭവം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. ലാലേട്ടന്റെ കൂടെയായിരുന്നു ചില കോമ്പിനേഷന്‍ സീനുകള്‍ ഡബ്ബ് ചെയ്യേണ്ടിയിരുന്നത് എന്ന് ശ്രീജ പറയുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് ഡബ്ബ് ചെയ്തത്. നല്ല ഓര്‍മ്മ ശക്തിയുളള ആളാണല്ലോ ലാലേട്ടന്‍. ഗ്രാസ്പിങ് നന്നായി ഉളളയാളാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ലാലേട്ടനെന്നെ മഹാനടനായിട്ടില്ല അന്ന് അദ്ദേഹം.

എന്നാലും നമ്മളൊക്കെ ബഹുമാനിക്കുന്ന ആര്‍ട്ടിസ്റ്റും ഹീറോയും ആയിരുന്നു. ഡയലോഗ് വേഗം പഠിക്ക്, വേഗം പഠിക്ക് എന്ന് എന്നോട് തമാശയായി ലാലേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കും. എനിക്കാണെങ്കില്‍ മലയാളം എഴുതാനും വായിക്കാനും അറിയില്ല. തമിഴും അതേ. ഇംഗ്ലീഷ് മീഡിയവും ഹിന്ദി സെക്കന്‍ഡ് ഭാഷയുമായാണ് ഞാന്‍ ഫാത്തിമ കോണ്‍വെന്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ മംഗ്ലീഷില്‍ എഴുതിയെടുത്തിട്ട് വേണം എനീക്ക് ഡയലോഗ് പഠിക്കാന്‍.

അത്രയ്ക്ക് ഓര്‍മ്മശക്തിയുളള ആളും അല്ല ഞാന്‍. അങ്ങനെ പ്രയാസപ്പെട്ട് ഡയലോഗ് പഠിച്ചാണ് ഡബ്ബ് ചെയ്തത്. അന്ന് ലൂപ് സിസ്റ്റമാണ്. പെട്ടെന്ന് ഒരു ബിറ്റ് പഞ്ച് ചെയ്ത് എടുക്കാന്‍ പറ്റില്ല. ഞാന്‍ ഡയലോഗ് പഠിക്കുന്ന സമയത്ത് ലാലേട്ടന്‍ ചുമ്മാ ഇരിക്കുകയേയില്ല. ഓരോ തമാശ കാട്ടികൊണ്ടിരിക്കും. ശ്രീജ രവി പറയുന്നു.

പലതരത്തിലും നല്ല ഒരനുഭവമായിരുന്നു കാറ്റത്തെ കിളിക്കൂട്. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. ഇന്നൊന്നും അങ്ങനെ കോമ്പിനേഷന്‍ ഡബ്ബിങ് കിട്ടില്ല. ശ്രീജ പറഞ്ഞു. ഇതേപോലെ മമ്മൂക്കയോടൊപ്പം അടുത്തിരുന്ന് ഡബ്ബ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ശ്രീജ പറയുന്നു. പണ്ടൊക്കെ ഡബ്ബ് ചെയ്യാനുളള എല്ലാവരും രാവിലെ മുതല്‍ സ്റ്റുഡിയോയില്‍ ഹാജരുണ്ടാകും. അവനവന്റെ ഭാഗം വരുമ്പോള്‍ പോയി റെക്കോര്‍ഡ് ചെയ്യും.

ബാക്കി സമയം വര്‍ത്തമാനം പറഞ്ഞിരിക്കും. ലൂപ് സിസ്റ്റമാണ്. ഒരു രംഗമാണ് ചെയ്യേണ്ടതെങ്കില്‍ ആ സീന്‍ തന്നെ വീണ്ടും വീണ്ടും ലൂപിങ്ങായിട്ട് വന്നുകൊണ്ടിരിക്കും. അപ്പോള്‍ റിഹേഴ്‌സലെടുക്കാനും മോണിട്ടറിങ് ചെയ്യാനും രണ്ടോ മൂന്നോ മൈക്കില്‍ നിന്ന് ഡയലോഗ് പഠിച്ച് പക്കയായി എന്ന് പറയുമ്പോഴാണ് ടേക്കിന് പോവുക. ഡയലോഗ് മനപാഠമായിരിക്കണം. എത്രയൊക്കെ ഉണ്ടെങ്കിലും പഠിച്ചിരിക്കണം. ഇന്ന് വളരെ ഹൈഫൈ ആയി മാറി. ഒരു മൂളലാണെങ്കില്‍ പോലും അത് മാത്രമായിട്ട് പഞ്ച് ചെയ്ത് എടുക്കാം. സാങ്കേതികമായി അത്രയും വളര്‍ന്ന് കഴിഞ്ഞു. പിന്നെ ട്രാക്ക് സിസ്റ്റമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിന് പോയി ഡബ്ബ് ചെയ്യാം. എനിക്ക് ഒരു ദിവസംകൊണ്ട് എന്റെ വര്‍ക്ക് മാത്രമായിട്ട് തീര്‍ക്കാം. അന്ന് ഒരുപടം മുഴുവനായി തീര്‍ക്ക് 10-20 ദിവസം വേണ്ടി വന്നിട്ടുണ്ട്. വേറൊരു അനുഭവമായിരുന്നു അത്, ശ്രീജ രവി അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











