യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യൂ ഐ 8ല്‍ ഇനി യാത്ര ചെയ്യും
മലയാളിയുടെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ ബാപ്പയെ കടത്തി വെട്ടിയിരിക്കുകയാണ്. അഭിനയത്തില്‍ അല്ല, ഒന്നര കോടിയുടെ ബിഎംഡബ്ല്യൂ ഐ 8 ആണ് താരം സ്വന്തം ആക്കിയിരിക്കുന്നത്. കൂളിങ് ഗ്ലാസുകളും ആഢംബര കാറുകളും നമ്മുടെ ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടിക്ക് എന്നും ഒരു വീക്ക്‌നസാണ്. ഇത് മലയാളികള്‍ ഹാസ്യ രൂപത്തില്‍ വേദികളില്‍ അവതരിപ്പിക്കാറും ഉണ്ട്. ഇതുപോലുള്ള ഇഷ്ടങ്ങള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ട്.
ബാപ്പയുടെ ഗുണം മകനും കാണിക്കാതിരിക്കില്ലല്ലോ. ആഢംബര കാറുകളോടാണ് ദുല്‍ഖറിന് പ്രിയം. ചെറിയ ആഗ്രഹങ്ങളൊന്നും അല്ല ഈ താരത്തിന് ഉള്ളത്. കാറില്‍ മികച്ചതു തന്നെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ വാങ്ങിയ പുതിയ കാര്‍ കണ്ട് പലരും അസൂയപ്പെട്ടിട്ടുണ്ടാവാം. മമ്മൂട്ടിയെ പോലെ സ്വന്തമായി ഡ്രൈവ് ചെയ്യാനാണ് ദുല്‍ഖറിനും ഇഷ്ടം.
ഒന്നര കോടി രൂപ മുടക്കിയാണ് ദുല്‍ഖര്‍ തലയെടുപ്പുള്ള അടിപൊളി കാര്‍ സ്വന്തമാക്കിയത്. ദുബായിലെ ഷോറൂമില്‍ നിന്നാണ് ദുല്‍ഖര്‍ ഇത് വാങ്ങിയത്. കാറിന് അരികില്‍ നില്‍ക്കുന്ന ചിത്രം ഇതിനോടകം ഫേസ് ബുക്കിലൂടെ പുറത്തു വന്നു കഴിഞ്ഞു. കേരളത്തില്‍ ഇതുവരെയും ആരും ഈ കാര്‍ സ്വന്തമാക്കിയിട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതം. കേരളത്തിലെ റോഡുകളിലൂടെ ഈ കാര്‍ ഇതുവരെ ഓടിയിട്ടില്ല. ദുല്‍ഖര്‍ ഈ കാറുമായി കേരളത്തില്‍ എത്തുമെന്നാണ് സൂചന.

ബിഎംഡബ്ല്യൂ കാര്‍ ശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്ന കാറാണ് ബിഎംഡബ്ല്യൂ ഐ 8. 4.4 സെക്കന്റിന് ഉള്ളില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ബൈക്കുകളോടും ദുല്‍ഖറിന് പ്രിയം ഉണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനെ പോലെ തന്നെയാണ് ദുല്‍ഖറിന്റെ ചില ശീലങ്ങളും. ബിസ്‌നസ്സുകാരന്‍ ആയ ദുല്‍ഖര്‍ കാറുകളുടെ വില്പനക്കായുള്ള ഒരു വെബ്‌സൈറ്റും ഇതിനോടകം തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











