‘നിന്റെ പടം കേരളത്തില്‍ വരുമ്പോൾ കാണിച്ചു തരാം’, ദുല്‍ഖറിനെ മൈന്റ് ചെയ്തില്ല, നടിയ്ക്ക് പൊങ്കാല
രാകുൽ കീർത്തി സുരേഷിനെ മാത്രം പുകഴ്ത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്.
Recommended Video

ദുൽഖറും കീർത്തി സുരേഷും ജെമിനി ഗണേശനും സാവിത്രിയുമായി തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു മഹാനടി. പ്രേക്ഷക-നിരൂപക പ്രശംസ്ത ലഭിച്ച ചിത്രം തിയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ അഭിനയത്തിന് ദുൽഖറിനേയും കീർത്തിയേയും അഭിനന്ദിച്ച് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ എത്തിയിട്ടുണ്ടായിരുന്നു.

മഹാനടിയുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തെലുങ്ക് താരം രാകുൽ പ്രീത് സിംഗ്. ചിത്രം കണ്ടതിനു ശേഷം രാകുൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് കുഴപ്പമായത്. രാകുൽ ദുൽഖറിനെ ഒഴികെ ബാക്കി എല്ലാ താരങ്ങളേയും പുകഴ്ത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്. ദുൽഖറിനെ കുറിച്ച് ഒരു അക്ഷരം പോലും പറഞ്ഞിരുന്നില്ല. ഇത് കുഞ്ഞിക്ക ആരാധകരെ ചെടിപ്പിച്ചിരുന്നു. ഇത് ഫാൻസ് കണക്കിന് തീർക്കുകയും ചെയ്തു. താരത്തിന്റെ പോസ്റ്റിന് താഴെ പെങ്കലായുമായി മലയാളി ഡിക്യൂ ഫാൻസ് എത്തിരുന്നു. മലയാളത്തിൽ നല്ല ഉഗ്രമായ മറുപടി രാകുലിന് നൽകി. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോൾ കാണിച്ചു താരമൊന്നും ആരാധകരുടെ മുന്നറിയിപ്പ്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ ചൈതന്യ, സാമന്ത , അർജുൻ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാന്റെ കന്നി തെലുങ്ക് ചിത്രമാണ് മഹാനടി. ആദ്യചിത്രം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.


Click it and Unblock the Notifications











