ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിക്കുന്നു
ദുല്‍ഖര്‍ സല്‍മാന് ആരാധകരുടെ കാര്യത്തില്‍ മുട്ടൊന്നുമില്ല. എന്നാലും എത്രയൊക്കെ ആയാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അത്ര വരില്ലല്ലോ. എന്നിരിക്കിലും മമ്മൂട്ടിയുടെ മകനെന്ന പരിഗണന മമ്മൂട്ടി ഫാന്‍സ് നല്‍കുന്നുണ്ട്.
വിക്രമാദിത്യന്‍ കണ്ടിറങ്ങുന്ന മോഹന്‍ലാല്‍ ഫാന്‍സും ദുല്‍ഖറിന്റെ പക്ഷമുണ്ട് ഇനി. മറ്റൊന്നുമല്ല ചിത്രത്തില്‍ ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നു തന്നെ. മോഹന്‍ലാല്‍ ഇരുപതാം നൂറ്റാണ്ടി പറയുന്ന 'നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസ്‌നസ്' എന്ന ഡയലോഗ് പറഞ്ഞാണ് തിയേറ്ററില്‍ ദുല്‍ഖര്‍ മോഹന്‍ലാലിന്‍ ഫാന്‍സിന്റെയും കൈയ്യടി നേടുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ആദിത്യന്റെയും വിക്രമിന്റെയും സൗഹൃദവും അവരുടെ മാതാപിതാക്കളെയും കുറിച്ചാണ് സിനിമ പറയുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ലെന, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ മര്‍മപ്രധാനവേഷങ്ങള്‍ ചെയ്യുന്നു.
ഇക്ബാല്‍കുറ്റിപ്പുറത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് ലാല്‍ജോസിന്റെ എല്‍ ജെ ഫിലിംസാണ്.


Click it and Unblock the Notifications