ദുല്‍ഖറിന് മമ്മൂട്ടിയുടെ മകനാണെന്ന ഗമയൊന്നുമില്ല: നമിത
സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, വൈശാഖ് തുടങ്ങിയ നല്ല സംവിധായകരുടെ സിനിമകളില്‍ മാത്രമല്ല, ഈ സിനിമകളിലെല്ലാം നമിതയ്ക്ക് നായകന്മാരായതും മലയാളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ തന്നെ. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവരുടെ നായികയായി വേഷമിട്ട നമിത ഇപ്പോള്‍ അഭിനയിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ്.
അച്ഛന്‍ സിനിമയിലാകുമ്പോള്‍ പൊതുവെ മക്കള്‍ക്കൊക്കെ ഗമയായിരിക്കും എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. അതും ഒരു മെഗാസ്റ്റാറിന്റെ മകനാകുമ്പോള്‍ പറയുകയും വേണ്ടല്ലോ. പക്ഷെ ദുല്‍ഖര്‍ സല്‍മാന് ഇപ്പറഞ്ഞ ഗമയൊന്നുമില്ലെന്നാണ് നമിത പ്രമോദ് പറയുന്നത്.

ദുല്‍ഖര്‍ വളരെ കൂളായിട്ടുള്ള മനുഷ്യനാണ്. മമ്മൂട്ടിയുടെ മകനാണെന്ന ഗമയൊന്നുമില്ല. വളരെ സിംപില്‍. ഈസി ഗോയിങ്. ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനുമൊപ്പമാകുമ്പോള്‍ എല്ലാവരും യങ്‌സ്‌റ്റേഴ്‌സ് ആയിരുന്നെന്നും തങ്ങള്‍ക്കാര്‍ക്കും സെറ്റില്‍ കോംപ്ലക്‌സ് ഒന്നുമുണ്ടായിരുന്നില്ലെന്നും നമിത പറഞ്ഞു.
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന വിക്രമാദിത്യനിലെ രണ്ട് പാട്ടുകളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ദുല്‍ഖറും നമിതയുമുള്ള 'മഴയിലേ...' എന്ന് തുടങ്ങുന്ന പാട്ടിന് നല്ല സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ റൊമാന്റിക്കാണെന്നാണ് പാട്ട് കണ്ടിട്ട് അനൂപ് മേനോന്‍ പറഞ്ഞത്.


Click it and Unblock the Notifications