ദുല്‍ഖര്‍ മീശ പിരിച്ചാല്‍ വല്യേട്ടനാകുമോ?
താടിയും മീശയുമില്ലാത്ത ആണ്‍കുട്ടികളെയാണെടാ പെണ്‍കുട്ടികള്‍ക്കിഷ്ടം. അതല്ലെ ബോളിവുഡിലെ ഖാന്‍മാരെല്ലാം ക്ലീന്‍ ഷേവുമായി നടക്കുന്നത്. പല സിനിമകളിലും ആവര്‍ത്തിച്ചുവന്ന ഡയലോഗാണിത്. എന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം മീശ പിരിക്കുന്ന ആണ്‍കുട്ടി എന്ന് പറയുമ്പോള്‍ അതിനൊരു പ്രത്യേക തലയെടുപ്പുണ്ടെന്ന വിശ്വാസമാണ്.
ആദ്യകാലത്തെ തമ്പുരാന്‍ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മീശ പിരിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയും ആര്‍പ്പുവിളിയും ഉയര്‍ന്നത് അതുകൊണ്ടാണ്. ഇപ്പോഴും ആ സൗന്ദര്യ സങ്കല്‍പത്തില്‍ മാറ്റമൊന്നുമില്ല. എന്നു കരുതി മീശയില്ലാത്ത ആണ്‍കുട്ടികളെ ഇഷ്ടപ്പെടാതെയുമില്ല. ഫഹദും ദുല്‍ഖറും പൃഥ്വിയുമെല്ലാം മീശപിരിച്ചിട്ടാണോ എന്ന് ചോദിച്ചേക്കാം. ഇവരെയൊക്കെ ഇഷ്ടമാണ്, മീശപിരിച്ചാല്‍ കൈയ്യടിയ്ക്ക് അല്പം ശക്തികൂടുമെന്ന് മാത്രം.

സെക്കന്റ് ഷോ മുതല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് വരെ ദുല്‍ഖര്‍ സല്‍മാന്റെ ഗെറ്റപ്പെടുത്തു നോക്കൂ. എല്ലാം ഒന്നിനൊന്ന് മെച്ചവും വ്യത്യസ്തവുമാണ്. ഒരു കാര്യം മാത്രം സ്ഥിരം. ആ പൊടി മീശയും താടിയും. എന്നാലും പട്ടം പോലെ എന്ന ചിത്രത്തില്‍ മാത്രം ക്ലീന്‍ ഷേവുമായി വന്നിട്ടുണ്ട്. അതിനൊരു നമ്പൂതിരി ലുക്കുമുണ്ടായിരുന്നു. ഇനി ദുല്‍ഖറൊന്ന് മീശ പിരിച്ചു നോക്കിയാലോ. പരീക്ഷണങ്ങളാവാമല്ലോ.
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനിലൂടെ ആ പരീക്ഷണം നടക്കുന്നു. മീശപിരിക്കുന്ന ആദ്യത്ത്യനായിട്ടാണ് ദുല്‍ഖറിന്റെ വരവ്. വല്യേട്ടനില്‍ മമ്മൂട്ടി മീശപിരിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയുടെ ആരവമായിരുന്നു. വിക്രമാദിത്യനില്‍ ആദിത്യന്‍ മീശ പിരിക്കുമ്പോള്‍ വല്യേട്ടനാകുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











