സെപ്റ്റംബര്‍ 19ന് 'ഞാന്‍' വരും
ടി പി രാജീവിന്റെ 'കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന്‍'. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി ദുല്‍ഖര്‍ സല്‍മാന്‍ കെ ടി എന്‍ കൊട്ടൂരിനെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിനെ സംബന്ധിച്ച് തുടക്കം മുതലുള്ള വാര്‍ത്ത.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആരാണ് കോട്ടൂര്‍ എന്ന അന്വേഷണമാണ് ട്രെയിലര്‍. 'ഇത് ആരുമാകാം, ഒന്നുമാകാന്‍ കഴിയാതെ പോയ, പടയിലും പന്തയത്തിലും തോറ്റുപോയ ഒരാളിന്റെ കഥയാണെ'ന്ന ഉത്തരവും ട്രെയ്‌ലറിനകത്തു തന്നെയുണ്ട്.

ദുല്‍ഖറിനെ കൂടാതെ സുരേഷ് കൃഷ്ണ, ജോയ് മാത്യു, അനുമോള്‍, മുത്തുമണി തുടങ്ങിയ താരങ്ങളും ആദ്യ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ്.
ഇതിന് മുമ്പ് ടിപി രാജീവന്റെ 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവല്‍ സിനിമയാക്കിയപ്പോള്‍ രഞ്ജിത്ത് തിരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. വീണ്ടും ടിപിയുടെ മറ്റൊരു കഥയും മമ്മൂട്ടിയുടെ മകനുമായി രഞ്ജിത്ത് എത്തുകയെന്ന് പറയുമ്പോള്‍ത്തന്നെ നല്ല സിനിമകളുടെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രതീക്ഷകള്‍ ഏറും.
Nhan Movie
മലബാറിലെ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഞാനിലേത്. വ്യക്തിയും പൗരനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് ഞാന്‍ എന്നാണ് രഞ്ജിത്ത് പറയുന്നത്. ടിപി രാജീവന്റെ നോവല്‍ തിരക്കഥയാക്കുമ്പോള്‍ രഞ്ജിത്ത് അതില്‍ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന.


Click it and Unblock the Notifications











