ജോയ് മാത്യുവിന് ദുല്‍ഖറിന്റെ പിറന്നാളാസംശകള്‍
ഇതൊരു ഫേസ്ബുക്ക് യുഗമല്ലേ. എല്ലാം ഫേസ്ബുക്കിലൂടെ നേരിട്ടായി. തന്റെ പിറന്നാളാണ് ഇന്നെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു ഇന്ന് (20-09-2014-ശനി) രാവിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഈ ഒരു ജന്മം ദിനം കൂടി അനുഭവിക്കാനും ആനന്ദിക്കാനും തനിക്ക് അവസരം നല്‍കിയ ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
മിനിട്ടുകള്‍ക്ക് മുമ്പ് ജോയ് മാത്യുവിന് ജന്മദിനം ആശംസിച്ച് ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. പിറന്നാള്‍ ആശംസിച്ചതിന് ശേഷം ദുല്‍ഖര്‍ പറഞ്ഞു, 'നമ്മളൊന്നിക്കുന്ന അടുത്ത ചിത്രത്തിന് വേണ്ടി അധികം ഇനി കാത്തു നില്‍ക്കാന്‍ വയ്യ. ഇങ്ങളൊരു സംഭവാണ് ജോയിയേട്ടാ' എന്ന്.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യനി'ലൂടെയാണ് ജോയ് മാത്യുവും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിച്ചത്. അന്ന് ദുല്‍ഖറിനൊപ്പം അഭിനയിച്ചപ്പോഴുള്ള സന്തോഷവും ദുല്‍ഖറിനെ കുറിച്ചും ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
ഇപ്പോള്‍ വീണ്ടും ദുല്‍ഖറും ജോയ് മാത്യുവും ഒന്നിച്ച 'ഞാന്‍' റിലീസായിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. അടുത്ത ഒരു ചിത്രത്തില്‍ വൈകാതെ ഇവര്‍ വീണ്ടുമൊന്നിക്കുമെന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications