ദുല്‍ഖറുമായുള്ള നിവിന്റെ ചങ്ങാത്തം
'ബാംഗ്ലൂര്‍ ഡെയ്‌സി'ന്റെ സെറ്റില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും തമ്മിലടുക്കുന്നത്. ചിത്രത്തിലെ ഇരുവരുടെയും അഭിനയം കണ്ടാല്‍ തന്നെ പറയാം അവരെത്രത്തോളം അടുത്തെന്ന്. പിന്നീട് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തിയ 'വിക്രമാദിത്യനി'ല്‍ ഒരു അതിഥി താരമായി നിവിന്‍ പോളിയെത്തി.
സൗഹൃദങ്ങള്‍ക്കെപ്പോഴും വലിയ വില കൊടുക്കുന്ന ആളാണ് നിവിന്‍. ചെറുപ്പം മുതലേ ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. സിനിമയിലേക്കെത്തിയതും ഈ സൗഹൃദങ്ങളുടെ സഹായത്തോടെയാണ്. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' ഒരു സൗഹൃദത്തിന്റെ വിജയമാണ്. സൗഹൃദങ്ങള്‍ എന്നും നിലനിര്‍ത്താറുണ്ടെന്നും നിവിന്‍ പോളി പറയുന്നു.

ദുല്‍ഖര്‍ സല്‍മാനുമായി അടുത്ത സൗഹൃദമാണ്. കുറച്ചു ദിവസം കാണാതിരുന്നാല്‍ വിളിച്ച് അന്വേഷിക്കും. ഇടയ്ക്ക് കുടബംബത്തോടെ ഡിന്നറ് കഴിക്കാനും പോകാറുണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. നിവിന്‍ പോളിയോട് വലിയ ബഹുമാനമാണെന്ന് ഒരിക്കല്‍ ദുല്‍ഖറും പറഞ്ഞിരുന്നു
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ വലിയ സപ്പോര്‍ട്ടീവാണെന്നാണ് യുവതാരം പറഞ്ഞത്. ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടിട്ട് മമ്മൂക്ക വിളിച്ചിരുന്നുവത്രെ. സിസിഎല്‍ സമയത്താണ് മോഹന്‍ലാലുമായി കൂടുതല്‍ അടുത്തത്. നമ്മള്‍ ആരാധനയോടെ കണ്ട താരങ്ങളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കുന്നത് സന്തോഷമാണെന്നും നിവിന്‍ പറഞ്ഞു.


Click it and Unblock the Notifications