»   » പ്രണവിനെ വാഴ്ത്തുന്നവര്‍, ദുല്‍ഖര്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞോ? എന്നിട്ട് പറയൂ..

പ്രണവിനെ വാഴ്ത്തുന്നവര്‍, ദുല്‍ഖര്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞോ? എന്നിട്ട് പറയൂ..

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ സംസാരം. പ്രണവിന്റെ പ്രതിഫലവും സിംപ്ലിസിറ്റിയും യാത്രയും വായനയും ഒക്കെ വാര്‍ത്തകളാകുന്നു.

ഒരു പ്രത്യേക സ്വഭാവക്കാരനാണ്; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ആദ്യ സിനിമില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം വലിയ ചര്‍ച്ചയായിരുന്നു. ഒരു രൂപ പ്രതിഫലം വാങ്ങിയാണ് പ്രണവ് അഭിനയിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. അതിലെ സത്യവും മിഥ്യയുമൊക്കെ അവിടെ നില്‍ക്കട്ടെ, ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയാമോ...?

പ്രണവിന്റെ പ്രതിഫലം

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായികനായുള്ള അരങ്ങേറ്റം. ഈ ചിത്രത്തിന് വേണ്ടി പ്രണവ് ഒരു രൂപ പ്രതിഫലമാണ് വാങ്ങുന്നതെന്നറിഞ്ഞപ്പോള്‍ പലരും അഭിനന്ദനവുമായി എത്തി.

ആ വാര്‍ത്ത വ്യാജം

എന്നാല്‍ ഒരു രൂപ പ്രതിഫലം വാങ്ങിയാണ് പ്രണവ് നായകനായി അഭിനയിക്കുന്നത് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പിന്നീട് സ്ഥിരീകരണം ലഭിച്ചു. സിനിമയുടെ പ്രോഫിറ്റിന്റെ ഒരു ശതമാനമാണത്രെ പ്രണവ് പ്രതിഫലമായി ആവശ്യപ്പെട്ടത്.

ദുല്‍ഖര്‍ വാങ്ങിയതോ

പ്രണവിന്റെ പ്രതിഫലം അവിടെ നില്‍ക്കട്ടെ, പ്രണവിന് മുന്നേ വന്ന ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ പ്രതിഫലം എത്രയാണെന്നറിയാമോ.. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ അഭിനയാരങ്ങേറ്റം കുറിച്ചത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ അരങ്ങേറ്റമായിരുന്നു ആ സിനിമ. ആദ്യ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്നതാണ് സത്യം.

അത് മാത്രമല്ല

ആദ്യ ചിത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങിയില്ല എന്ന് മാത്രമല്ല, പിന്നീട് വാങ്ങിയ, വാങ്ങുന്ന പ്രതിഫലത്തിന്റെ ഒരു ശതമാനം ദുല്‍ഖര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നു.

മത്സരം ഇപ്പോഴേ..

എന്തായാലും പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്ന തന്നെ താരപുത്രന്മാരുടെ കാര്യങ്ങളും പറഞ്ഞ് ആരാധകര്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പോര് എവിടെ ചെന്നു നില്‍ക്കുമെന്ന് ജീത്തു ജോസഫിന്റെ സിനിമ റിലീസ് ചെയ്തതിന് ശേഷം അറിയാം.

English summary
Dulqer Salmaan’s Remuneration For His First Movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam