ദുല്‍ഖറും ഉണ്ണിയും ആത്മസുഹൃത്തുക്കള്‍
യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവരെ നായകന്മാരാക്കി ലാല്‍ ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമാണ്.
തുടര്‍ച്ചയായി ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ലാല്‍ ജോസ്, ഒടുവില്‍ പുറത്തുവന്ന ഏഴ് സുന്ദര രാത്രികള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് അല്‍പം നിരാശ സമ്മാനിച്ച ചിത്രം. അതിന് മുമ്പ് ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് തൃപ്തിപ്പെടാനുള്ള വകയുമായി ഒരുക്കിയവയായിരുന്നു.

വിക്രമാദിത്യന്‍ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. വിക്രം, ആദിത്യന്‍ എന്നീ കൂട്ടുകാരുടെ കഥയാണിത്. ദുല്‍ഖര്‍ വിക്രമായി എത്തുമ്പോള്‍ ഉണ്ണി ആദിത്യന്റെ വേഷം ചെയ്യുന്നു.
ഇവരുടെ സൗഹൃദത്തിനിടയിലേയ്ക്ക് നിര്‍മ്മല എന്ന പെണ്‍കുട്ടി എത്തുന്നതോടെകഥയില്‍ ട്വിസ്റ്റുണ്ടാവുകയാണ്. നിര്‍മ്മല എന്ന ഹോമിയോപ്പതി വിദ്യാര്‍ത്ഥിയുടെ വേഷത്തിലെത്തുന്ന നമിതയാണ്.
ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ നിവിന്‍ പോളിയുടെ പേരുണ്ടായിരുന്നില്ല. അനൂപ് മേനോന്‍, ലെന, സിദ്ധാര്‍ത്ഥ് ശിവ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











