twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ മലബാറിലെ സാധാരണ ചെക്കന്‍

    By Aswathi
    |

    മലബാറുകാരനായി നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തെളിയിച്ചതാണ്. സലാല മൊബൈല്‍സിലൂടെ വീണ്ടും ഒരു കോഴിക്കോട്ടുകാരന്‍ ചെക്കനായി എത്തുകയാണ് ദുല്‍ഖര്‍. ഉസ്താദ് ഹോട്ടല്‍ ഹിറ്റായതോടെ കേരളത്തിലെ ഹോട്ടലുകളെല്ലാം ആ പേരിലേക്ക് മാറ്റിയത് ശ്രദ്ധേയമായിരുന്നു. അന്ന് ഹോട്ടലുകളാണെങ്കില്‍ ഇന്ന് മൊബൈല്‍ ഷോപ്പുകള്‍ക്കെല്ലാം പേര് സലാല മൊബൈല്‍സ്.

    സലാല മൊബൈല്‍സിന്റെ തിരക്കഥ, സംവിധായകന്‍ ശരത് ഹരിദാസ് ദുല്‍ഖറിന് പറഞ്ഞ് കേള്‍പ്പിക്കുകയായിരുന്നു. കഥ കേള്‍ക്കുന്നതിലൂടനീളം ദുല്‍ഖര്‍ ചിരിച്ചുകൊണ്ടേയിരുന്നു. കഥകേട്ട് കേട്ട് കഴിഞ്ഞപ്പോള്‍ പിന്നെപ്പറയാം എന്ന് പറഞ്ഞെങ്കിലും അധികം വൈകാതെ അഭിനയിക്കാം എന്ന് ദുല്‍ഖര്‍ സമ്മതിച്ചതായി സംവിധായകന്‍ പറയുന്നു.

    Dulquar Salaman

    ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷത്തെ കുറിച്ച് സംവിധായകനോട് ചോദിച്ചപ്പോള്‍, മലബാര്‍ ഭാഗത്ത് കാണുന്ന ഒരു സാധാരണ ചെക്കനാണ് ദുല്‍ഖറിന്റെ അഫ്‌സല്‍ എന്നായിരുന്നു മറുപടി. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ തീര്‍ത്തും വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടം, നിഷ്‌കളങ്കത തുടങ്ങിയവയും ബോഡി ലാംഗേജും എല്ലാം വ്യത്യാസം. എന്താണോ നസ്‌റിയ- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അത് ചിത്രത്തിലുണ്ടാകും.- ശരത് ഹരിദാസ് പറഞ്ഞു.

    സലാല മൊബൈല്‍ ഒരു റൊമാന്റിക് കോമഡി (റോം കോം) ചിത്രമാണെന്നും സംവിധായകന്‍ പറയുന്നു. അഫ്‌സല്‍ എന്ന ദുല്‍ഖറിന്റെ കഥാപാത്രം അമ്മാവന്റെ പ്രേരണയാല്‍ മലബാറില്‍ ഒരു മൊബൈല്‍ ഷോപ്പ് തുടങ്ങുന്നു. കട തുടങ്ങാന്‍ പണം നല്‍കുന്നത് ഒമാനിലെ സലാലയില്‍ നിന്നുള്ള അമ്മാവനാണ്. അതുകൊണ്ട് കടയ്ക്ക് സലാല മൊബൈല്‍സ് എന്ന് പേര് ഇടുന്നു. ഈ ഷോപ്പില്‍ വന്നുപോകുന്നവരിലൂടെയാണ് കഥ വികസിക്കുന്നത്. അങ്ങനെ വരുന്നയാളാണ് നസ്‌റിയയുടെ ഷഹാന. ഇവരുടെ പ്രണയമാണ് ചിത്രം

    English summary
    Dulquar Salaman is a ordinary Malabar guy in Salala Mobiles say director Sarath Haridas.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X