»   » പ്രണവ് മോഹന്‍ലാലിനെ നായകനാക്കുമെന്ന് ദുല്‍ഖര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കുമെന്ന് ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ഇവരൊരുമിച്ച സിനിമകളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് ഇവിടുത്തെ പ്രേക്ഷകര്‍. ഇനിയും ഇവരൊന്നിച്ചുള്ള സിനിമകള്‍ കാണാന്‍ അവര്‍ കാത്തിരിയ്ക്കുന്നു. അപ്പോള്‍ ഇവരുടെ മക്കള്‍ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും.

Pranav-Dulquar

സംശയിക്കേണ്ട, അടുത്ത സുഹൃത്തുക്കളാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. തങ്ങള്‍ക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് ദുല്‍ഖര്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുകയും ചെയ്തിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ഉസ്താദ് ഹോട്ടലുമായി ബന്ധപ്പെട്ടൊരു ചോദ്യത്തിനുത്തരം ന്ല്‍കുമ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്യാന്‍ ഒരവസരം ലഭിയ്ക്കുമായിരുന്നെങ്കില്‍ ദുല്‍ഖര്‍ ആരെ നായകനാക്കുമായിരുന്നു.? മാതൃഭൂമിയ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന് ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടി വന്നത്. അധികമാലോചിയ്ക്കാതെ തന്ന ദുല്‍ഖറിന്റെ ഉത്തരവും വന്നു. അന്‍വര്‍ റഷീദിന് പകരം ഞാനാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്റെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരിക്കും. ഇവര്‍ക്കിടയിലുള്ള സൗഹൃദത്തിന് ഇതിനും വലിയൊരു തെളിവ് വേണ്ട.

സെക്കന്റ് ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ മലയാളത്തില്‍ തന്റേതായൊരിടം കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം തിയറ്ററുകളിലെത്തിയ ഉസ്താദ് ഹോട്ടലിനും മികച്ച വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. ഇനി ഉയരുന്ന ചോദ്യം ദുല്‍ഖറിന്റെ വഴിയിലൂടെ പ്രണവും സിനിമയിലെത്തുമോയെന്നതാണ്. ഈ ചോദ്യത്തിനുത്തരം അധികം വൈകില്ലെന്നാണ് ചലച്ചിത്രരംഗത്തെ അണിയറസംസാരം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam