»   » സ്വന്തം കല്യാണത്തിനും തകര്‍പ്പന്‍ ഡാന്‍സ്, ദുല്‍ഖറിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടോ, ദേ കാണൂ..

സ്വന്തം കല്യാണത്തിനും തകര്‍പ്പന്‍ ഡാന്‍സ്, ദുല്‍ഖറിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടോ, ദേ കാണൂ..

By: Rohini
Subscribe to Filmibeat Malayalam

വാപ്പച്ചിയെ പോലെ തന്നെ സിനിമയുടെ പ്രശസ്തി തലയ്ക്ക് കയറുന്നതിന് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെയും വിവാഹം നടന്നത്. മമ്മൂട്ടിയുടെ മകന്‍ എന്നതിനപ്പുറമുള്ള താരപ്പൊലിമയൊന്നും അന്ന് ദുല്‍ഖറിനില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്കിടയില്‍ അതൊരു ആഘോഷമായിരുന്നില്ല.

ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നു, മമ്മൂട്ടി മുത്തശ്ശനാകുന്നു... വാര്‍ത്ത അറിഞ്ഞ് ഡിക്യു 'ഞെട്ടി !!'

ഇപ്പോള്‍ ദുല്‍ഖറിന് മമ്മൂട്ടിയോളം ആരാധകരുണ്ടല്ലോ. അതുകൊണ്ട് തന്നെ ആ വിവാഹം ഒന്നൂടെ ആഘോഷിക്കാം എന്ന് തോന്നുന്നു. ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വിവാഹ വീഡിയോ

ലെന്‍സ്മാന്‍ മൂവി മേക്കേഴ്‌സ് ഒരുക്കിയ വിവാഹ വീഡിയോ ഡിക്യു ഫാന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരുലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

ദുല്‍ഖര്‍ - അമാല്‍ വിവാഹം

2011 ലാണ് ദുല്‍ഖര്‍ സല്‍മാന്റെയും ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്ന അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. ഇരുവീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷമാണ് ദുല്‍ഖര്‍ സിനിമാ ജീവിതത്തിലേക്ക് കടന്നത് പോലും..

സിനിമയിലേക്ക്

2012 ലാണ് ദുല്‍ഖര്‍ സിനിമാ ലോകത്തെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറി. ഉസ്താദ് ഹോട്ടലിലൂടെ നിലയുറപ്പിച്ചു. ഓ കാതല്‍ കണ്മണി എന്ന മണിരത്‌നം ചിത്രത്തിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ നേടി. ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാനപുരസ്‌കാരവും സ്വന്തമാക്കി നില്‍ക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.

വിവാഹ വീഡിയോ

ഇനി ദുല്‍ഖറിന്റെ വിവാഹ വീഡിയോ കാണാം. മുസ്ലീം മതാചാരപ്രകാരം നടന്ന വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യ - രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. ചടങ്ങുകളിലും തിളങ്ങിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്.

English summary
Dulquar Salmaan Wedding Video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam